രാജ്യാന്തര ചലച്ചിത്രമേളയില്‍ 15 വിദേശ ചിത്രങ്ങള്‍
കോഴിക്കോട്: മൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ 15 വിദേശ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 10 മുതല്‍ 16 വരെ കോഴിക്കോട് ടാഗോര്‍ ഹാളിലാണ് ചലച്ചിത്രമേള അരങ്ങേറുക. ഇക്കഴിഞ്ഞ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച നാലു ചിത്രങ്ങള്‍ ഉള്‍പ്പെടെയാണിത്. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം നേടിയ മെക്‌സിക്കന്‍ ചിത്രം വെയര്‍ഹൗസ്ഡ് ആണ് ഉദ്ഘാടന ചിത്രം. പ്രശസ്ത ഇറാനിയന്‍ ചലചിത്രകാരന്‍ മൊഹ്‌സിന്‍ മക്മല്‍ ബഫ് സംവിധാനം ചെയ്ത ദി പ്രസിഡന്റ് എന്ന വിഖ്യാതചിത്രവും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുï്.
നൈഫ് ഇന്‍ ദി ക്ലിയര്‍ വാട്ടര്‍ (ചൈന), വേര്‍ ആര്‍ മൈ ഷൂസ് (ഇറാന്‍), ഇന്നര്‍സിറ്റി (അസര്‍ബൈജാന്‍), ലുക്കിങ് ഫോര്‍ എറിക് (ബ്രിട്ടണ്‍), സണ്‍ ഓഫ് ഷോള്‍ (പോളï്), റെഡ് ബട്ടര്‍ഫ്‌ളൈ ഡ്രീം (ശ്രീലങ്ക), സിങ്ക് (സൗത്ത് ആഫ്രിക്ക), ഇസഡ് (അള്‍ജീരിയ), സൈക്കോ (ആല്‍ഫ്രഡ് ഹിച്ച്‌കോക്ക്), മോട്ടോര്‍ സൈക്കിള്‍ ഡയറീസ് (അര്‍ജന്റീന), ആഷസ് ആന്‍ഡ് ഡയമï്‌സ് (പോളï്), ടേസ്റ്റ് ഓഫ് ചെറി (ഇറാന്‍), ഇന്നസെന്‍സ് (ആസ്‌ത്രേലിയ) എന്നിവയാണ് മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റു ചിത്രങ്ങള്‍.
ചലച്ചിത്ര അക്കാദമി, കോഴിക്കോട് കോര്‍പറേഷന്‍, ഫിലിം സൊസൈറ്റി ഫെഡറേഷന്‍, അശ്വിനി, ബാങ്ക്‌മെന്‍സ്, പ്രസ് ക്ലബ് ഫിലിം സൊസൈറ്റികള്‍ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ അവശേഷിക്കുന്ന ഡെലിഗേറ്റ് പാസുകളുടെ വിതരണം ഒന്‍പതിനു രാവിലെ 10 മുതല്‍ ടാഗോര്‍ ഹാളില്‍ പുനരാരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."