HOME
DETAILS
MAL
നീലഗിരിയിലെ യൂക്കാലി മരങ്ങള്‍ വെട്ടിമാറ്റും
backup
February 01 2017 | 07:02 AM
ഗൂഡല്ലൂര്‍: ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്ന യൂക്കാലി മരങ്ങള്‍ നീലഗിരിയില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ല സന്ദര്‍ശിക്കാനെത്തിയ തമിഴ്നാട് വനം മന്ത്രി ദിണ്ഡുക്കല് ശ്രീനിവാസന് അറിയിച്ചു. നീലഗിരിയിലെ ഊട്ടി, കുന്നൂര്, ഗൂഡല്ലൂര്‍ താലൂക്കുകളിലെ വനമേഖലകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. തമിഴ്നാടു പൊതുമേഖലാ സ്ഥാപനമായ ടാന്‍ടി തേയിലത്തോട്ടങ്ങള്‍ സന്ദര്‍ശിച്ച മന്ത്രി തൊഴിലാളികളുടെ പരാതികള്‍ കേട്ടറിഞ്ഞു. വനംവകുപ്പു ഉദ്യോഗസ്ഥര്‍ നേരിടുന്ന പ്രശ്നങ്ങള്‍ നേരില്‍ കണ്ടു മനസ്സിലാക്കാനാണ് ഇവിടെ എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ കൂടെ തമിഴ്നാട് തേയിലത്തോട്ട ഡയരക്ടര്‍ രാജീവ് ശ്രീ വാസ്തവ, തമിഴ്നാട് വനം വകുപ്പ് ചീഫ് കൃഷ്ണകുമാര്‍ തുടങ്ങിയവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."