HOME
DETAILS
MAL
ബോണസ് പ്രശ്നം പരിഹരിക്കണമെന്ന്
backup
February 01 2017 | 07:02 AM
മേപ്പാടി: ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ 2014-15 വര്‍ഷം ബോണസ് വിതരണം നടത്തിയതിലുണ്ടായ അപാകത ഉടന്‍ പരിഹരിക്കണമെന്ന് മേപ്പാടി മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്സ് യൂനിയന്‍ ഐ.എന്‍.ടി.യു.സി പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. മുന്നറിയിപ്പില്ലാതെ ലോക്കൗട്ട് ചെയ്ത ചെമ്പ്ര പീക്ക് എസ്റ്റേറ്റ് ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും സൗജന്യ റേഷന്‍ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യൂനിയന്‍ പ്രസിഡന്റ് ആര്യാടന് മുഹമ്മദ് അധ്യക്ഷനായി. പി.പി ആലി, പി.കെ അനില്‍കുമാര്‍, കെ.വി പോക്കര് ഹാജി, ബി സുരേഷ് ബാബു, പി.കെ കുഞ്ഞിമൊയ്തീന്‍, ഒ ഭാസ്കരന്, ഡി യേശുദാസ്, ടി.എ മുഹമ്മദ്, കെ.പി സൈദ്, ടി.എ റെജി, ആര് രാമചന്ദ്രന്, ശ്രീനിവാസന് തൊവരിമല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."