ജനവേദന യാത്ര നടത്തി
കല്‍പ്പറ്റ: യൂത്ത് കോഗ്രസ് കല്പറ്റ മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റ നഗരസഭയിലെ 32 ഓളം കേന്ദ്രങ്ങളില്‍ വാഹന പ്രചാരണ ജാഥ നടത്തി. നോട്ട് നിരോധനത്തിലും പെന്ഷന് റേഷന്‍ അട്ടിമറിയിലും പ്രതിഷേധിച്ച് കല്‍പ്പറ്റ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനവേദന നടത്തി. മുന്‍സിപ്പല്‍ യൂത്ത് കോഗ്രസ് കമ്മിറ്റി പ്രസിഡന്റും ജാഥ ക്യാപ്റ്റനുമായ സാലി റാട്ടകൊല്ലി നേതൃത്വം നല്കി. സമാപന സമ്മേളനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ഇ വിനയന് ഉദ്ഘാടനം ചെയ്തു. കെ.കെ രാജേന്ദ്രന് അധ്യക്ഷനായി. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി ആലി മുഖ്യപ്രഭാഷണം നടത്തി. ഗിരീഷ് കല്‍പ്പറ്റ, അജ്മല്‍, കബീര്‍ കുന്നംമ്പറ്റ, ആയിഷ പള്ളിയാല്‍, കെ അജിത, എം.ജി സുനില്‍ കുമാര്‍, സലിം കാരടന്‍, സുനിര്‍ ഇത്തിക്കല്‍, കാര്ത്തികേയന്, എം.ജി മോഹന്‍ കുമാര്‍, പി.കെ മുരളി, കല്യാണി രാഘവന്, ഇ.കെ സുരേഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."