നോട്ടു നിരോധനമറിയാതെ കൊഞ്ചി; കൈയിലുള്ളത് 14000 രൂപയുടെ പഴയനോട്ടുകള്‍
സുല്‍ത്താന്‍ ബത്തേരി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനവും തുടര്‍ന്നുണ്ടായ പുകിലുകളൊന്നും പണയമ്പം ചിറമൂല കാട്ടുനായിക്ക കോളനിയിലെ കൊഞ്ചി അറിഞ്ഞിട്ടില്ല. തനിക്ക് പെന്‍ഷന്‍ കിട്ടിയ പഴയ നോട്ടുകള്‍ ഇപ്പോഴും കൈവശം സൂക്ഷിച്ചിരിക്കുകയാണ് എഴുപതുകാരിയായ ഈ വൃദ്ധ.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ഉള്‍പെടെ പതിനാലായിരം രൂപയാണ് കൊഞ്ചിയുടെ കൈയിലുള്ളത്. പൂര്‍ണമായി കേള്‍വിയും കാഴ്ച ശക്തിയുമില്ലാത്ത കൊഞ്ചി നോട്ട് നിരോധനം സംബന്ധിച്ച് ഒന്നും അറിഞ്ഞിട്ടില്ല.
വിധവയായ ഇവര്‍ക്ക് പെന്‍ഷന്‍ കിട്ടിയ തുകയാണ് കൈവശം സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് കൊഞ്ചി അയല്‍വാസി പരശുവിന്റെ വീട്ടിലെത്തി തന്റെ കൈയില്‍ പഴയ നോട്ടുകള്‍ ഉണ്ടെന്നു പറയുന്നത്. നോട്ട് മാറിയെടുക്കാനുള്ള അവധി കഴിഞ്ഞതോടെ ഇനിയെന്തു ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് കൊഞ്ചിയും അയല്‍വാസി പരശുവും. ആദിവാസി വൃദ്ധക്ക് പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ ലഭ്യമാക്കുന്നതിന് ജില്ലാ കലക്ടര്‍ ഇടപ്പെട്ട് സാഹചര്യമൊരുക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."