HOME
DETAILS

അന്താരാഷ്ട്ര നിലവാരം വിദ്യാഭ്യാസ പരിവര്‍ത്തനത്തിന് തുടക്കം കുറിക്കും: രമേശ് ചെന്നിത്തല

  
backup
February 01 2017 | 07:02 AM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%b5%e0%b4%be%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%a6


മീനങ്ങാടി: പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള യജ്ഞം വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു.
സര്‍ക്കാര്‍ വിദ്യാലയങ്ങളിലെത്തുന്ന സാധാരണക്കാരുടെ കുട്ടികള്‍ക്ക് വിദേശരാജ്യങ്ങളിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ നിലവാരത്തിലേക്കുയരാനും ഏതു മത്സര പരീക്ഷകളിലും വിജയിക്കാനും സാധിക്കണം.
ഇതിനുള്ള ശേഷി കൈവരുത്തുകയാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യം. അതിനാല്‍ സര്‍ക്കാരിനോടൊപ്പം എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മീനങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനുള്ള പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി, ഹയര്‍സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ് ജയശ്രീ, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ പ്രഭാകരന്‍, മിനി ജോണ്‍സണ്‍, മിനി സാജു, മനോജ് ചന്ദനക്കാവ്, കെ.കെ വര്‍ഗീസ്, ബേബി വര്‍ഗീസ്, വി മോഹനന്‍, സി.കെ സൈതലവി ഹാജി, സജി കാവനാക്കുടി, എ.എഫ് ടെംസി, പി.ഒ ബിനോയി, ഡോ. മാത്യു തോമസ്, പി.ടി ജോസ്, എ.കെ അനില്‍കുമാര്‍, മെറില്‍ ചാള്‍സ്, യു.ബി ചന്ദ്രിക, ഷീജ രഘുനാഥ്, എ.വി ജയലക്ഷ്മി, ടി.എം ഹൈറുദ്ദീന്‍ സംസാരിച്ചു. തിരുവനന്തപുരം ഹാബിറ്റാറ്റ് ഗ്രൂപ്പ് പ്രൊജക്ട് എന്‍ജിനീയര്‍ അജിത് കെ ജോസഫ് പദ്ധതിയുടെ മാസ്റ്റര്‍പ്ലാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരിക്ക് കൈമാറി. സര്‍വിസില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പാള്‍ യു.ബി ചന്ദ്രിക, ഹെഡ്മിസ്ട്രസ് ഷീജാ രഘുനാഥ്, ഓഫിസ് അസിസ്റ്റന്റ് എ.വി ജയലക്ഷ്മി, ജിവകാരുണ്യ മേഖലയില്‍ മാതൃക കാണിച്ച ഫാ. ഷിബു കുറ്റിപറിച്ചേല്‍, കോഴിക്കോട് സര്‍വകലാശാലയില്‍ നിന്നും പി.എച്ച്.ഡി നേടിയ അധ്യപകന്‍ ബാവ കെ പാലുകുന്ന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
സംസ്ഥാന തലത്തിലെ വിവിധ മേളകളില്‍ ഉയര്‍ന്ന ഗ്രേഡ് നേടിയ പ്രതിഭകളെ അനുമോദിച്ചു. സ്‌കൂളിന്റെ അമ്പത്തിയൊമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  20 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  20 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  20 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  20 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  20 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  20 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  20 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  20 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  20 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  20 days ago