ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ വനമേഖയോട് ചേര്‍ന്ന ജനവാസ കേന്ദ്രങ്ങളില്‍ വന്യമൃഗങ്ങളെ പ്രതിരോധിക്കാന്‍ കിടങ്ങ് നിര്‍മാണം ആരംഭിച്ചു. 23.8 ലക്ഷം മുതല്‍ മുടക്കില്‍ 7.5 കിലോമീറ്റര്‍ ദൂരമാണ് കിടങ്ങ് നിര്‍മിക്കുന്നത്. നാടുകാണി ജീന്‍പൂള്‍, ഗുഡോണ്‍ തുടങ്ങി പോസ്റ്റ് ഓഫിസ് വരെ എട്ടുലക്ഷം ചിലവില്‍ 2.5 കിലോമീറ്റര്‍ ദൂരവും ചേരമ്പാടി റേഞ്ചില്‍ 15.8 ലക്ഷം ചിലവില്‍ അഞ്ച് കിലോമീറ്റര്‍ ദൂരവുമാണ് കിടങ്ങ് നിര്‍മിക്കുക.
ആനത്താരകളില്‍ സൂചനാബോര്‍ഡുകള്‍ ഒരുക്കുന്നു
നെല്ലാക്കോട്ട: പന്തല്ലൂര്‍ താലൂക്കിലെ നെല്ലാക്കോട്ട പഞ്ചായത്തിന്റെ പരിധിയിലുള്ള പതിനഞ്ചോളം സ്ഥലങ്ങളിലെ ആനത്താരകളില്‍ വനംവകുപ്പ് യാത്രക്കാരുടെ ശ്രദ്ധക്കായി സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കല്‍ ആരംഭിച്ചു.
ആനകളുടെ സഞ്ചാര മേഖലയെന്ന് ഇംഗ്ലീഷിലെഴുതിയ ബോര്‍ഡുകളാണ് വിവിധയിടങ്ങളില്‍ സ്ഥാപിക്കുന്നത്. വയനാട് ഭാഗത്തുനിന്നും വരുന്ന യാത്രക്കാര്‍ ആനകളുടെ സാനിദ്ധ്യമുള്ള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തി വിശ്രമിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുമെന്നതിനാലാണ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. പാട്ടവയല്‍, ബിദര്‍ക്കാട്, കക്കട്ടി, സൂസന്‍പാടി, വെള്ളരി, കോട്ടപ്പാടി, കരുന്താട്, നെല്ലാക്കോട്ട, ഒമ്പതാം മൈല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. ബിദര്‍ക്കാട് റെയ്ഞ്ചര്‍ മനോഹരന്റെ നേതൃത്വത്തിലാണ് ബോര്‍ഡ് സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."