സര്‍ക്കാര്‍ ബോണ്ടിന് 10 മുതല്‍ അപേക്ഷിക്കാം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിക്ഷേപ ബോണ്ട് ഈ മാസം 10 മുതല്‍ വിതരണം തുടങ്ങും. നേരത്തെയുണ്ടായിരുന്ന ബോണ്ടിന് പകരമായി പുതിയ രീതിയിലാണ് ഇത്തവണ ബോണ്ട് അവതരിപ്പിക്കുന്നത്.
ഏഴുവര്‍ഷ കാലാവധിയുള്ള ബോണ്ടിന് 7.75 ശതമാനമാണ് പലിശ നല്‍കുന്നത്. നേരത്തെ പലിശനിരക്ക് എട്ട് ശതമാനമായിരുന്നു. ഏഴുവര്ഷക്കാലാവധിയുള്ള ബോണ്ടിന് പത്തു മുതല്‍ അപേക്ഷിക്കാമെന്ന് ധന മന്ത്രാലയ സെക്രട്ടറി എസ്.സി ഗാര്‍ഗ് പറഞ്ഞു.
അതേസമയം ഈ ബോണ്ട് പ്രകാരം നിക്ഷേപിക്കുന്ന പണത്തിന് പരിധിയില്ല. ചെറിയ ബോണ്ട് നിക്ഷേപങ്ങള്‍ക്ക് നികുതി ഇളവും ഉണ്ടായിരിക്കും. സ്ഥിര നിക്ഷേപങ്ങള്ക്കുള്ളതിനേക്കാള് ലാഭകരമാണ് ബോണ്ട് നിക്ഷേപമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നിക്ഷേപങ്ങളുടെ പലിശ ആറുമാസത്തിലോ അല്ലെങ്കില്‍ കാലാവധി തീരുമ്പോഴോ പിന്‍വലിക്കാം.
എന്നാല്‍ വിദേശ ഇന്ത്യക്കാര്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങളിലുള്ളവര്‍ക്കും ബോണ്ടിന് അപേക്ഷിക്കാന്‍ കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."