ബി.ജെ.പി അധികാരത്തില്‍ വന്നതോടെ കര്‍ഷക ആത്മഹത്യ വര്‍ധിച്ചു: കോടിയേരി
കണ്ണൂര്‍: കൃഷി ചെയ്യാന്‍ കര്‍ഷകര്‍ വേണ്ടെന്നും കോര്‍പറേറ്റുകള്‍ മതിയെന്നുമുള്ള തന്ത്രമാണ് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ബി.ജെ.പി അധികാരത്തില്‍ വന്നതോടെ കര്‍ഷക ആത്മഹത്യ 26 ശതമായി വര്‍ധിച്ചതായും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരള കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സമകാലിക ഇന്ത്യന്‍ കാര്‍ഷിക മേഖല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.
2015 ഓഗസ്റ്റ് മുതല്‍ 2016 ഫെബ്രുവരി വരെ 1373 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കര്‍ഷകരെ ആകര്‍ഷിക്കുന്ന മാനിഫെസ്റ്റോ മുന്നോട്ടുവച്ചാണ് കോണ്‍ഗ്രസിനെ പുറത്താക്കി കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയത്. എന്നാല്‍ അധികാരത്തിലെത്തിയതോടെ കര്‍ഷകരെ പൂര്‍ണമായും അവഗണിക്കുന്ന നയമാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
മുരടിച്ചു കിടക്കുന്ന കാര്‍ഷിക മേഖലയെ പുനര്‍ജീവിപ്പിക്കുന്നതിനും കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നും കര്‍ഷകസംഘടന ചര്‍ച്ച ചെയ്യണം. യന്ത്രവത്കരണത്തോടൊപ്പം കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട കൂലിയും ജോലിസുരക്ഷയും ഉണ്ടാകണം. കാര്‍ഷിക സംസ്‌കാരത്തെ അംഗീകരിക്കുന്ന വിദ്യാഭ്യാസ രീതിയും അനിവാര്യമാണ്. അതിനായി ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം പൂര്‍ണമായും പൊളിച്ചെഴുതണം. കാര്‍ഷികരംഗത്തോടുള്ള യുവതലമുറയുടെ പുച്ഛം മാറ്റിയെടുക്കുന്നതിനും ഇവരെ ഈ രംഗത്ത് കൊണ്ടുവരുന്നതിനും മാറ്റം അനിവാര്യമാണെന്നും കോടിയേരി പറഞ്ഞു. ഇ.പി ജയരാജന്‍ എം.എല്‍.എ അധ്യക്ഷനായി. ഡോ. മധുര സ്വാമിനാഥന്‍ വിഷയം അവതരിപ്പിച്ചു. സത്യന്‍ മൊകേരി, കെ കൃഷ്ണന്‍കുട്ടി, അഡ്വ. വി.സി. സെബാസ്റ്റ്യന്‍, ലാല്‍ കല്‍പ്പകവാടി, പി കൃഷ്ണപ്രസാദ്, പി ജയരാജന്‍, കെ.കെ രാഗേഷ് എംപി, എം.വി ജയരാജന്‍, വി ശിവദാസന്‍, എം പ്രകാശന്‍, എം വേലായുധന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."