പൊലിസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും ഒരേ ജോലിഭാരം: ദിനേന്ദ്ര കശ്യപ് ഐ.പി.എസ്
കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകരും പൊലിസും അനുഭവിക്കുന്നത് ഒരേ ജോലിഭാരമെന്ന് കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി സ്ഥാനമൊഴിഞ്ഞ ദിനേന്ദ്ര കശ്യപ് ഐ.പി.എസ്. കണ്ണൂര്‍ പ്രസ് ക്ലബ് നല്കിയ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരില്‍ നിഷ്പക്ഷമായ പൊലിസ് നടപടിയാണ് സ്വീകരിച്ചത്. പൊലിസിന്റെ വിശ്വാസ്യത നിലനിര്‍ത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ എടുക്കുമ്പോള്‍ വിമര്‍ശനവും കേള്‍ക്കേണ്ടിവരും. ഇതേ അവസ്ഥയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കും.
സത്യം വിളിച്ചുപറയുമ്പോള്‍ മാധ്യമപ്രവര്‍ത്തകരും ക്രൂശിക്കപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിനേന്ദ്ര കശ്യപ് ക്രൈംബ്രാഞ്ച് ഐ.ജിയായി ചുമതലയേല്‍ക്കും.
പ്രസ് ക്ലബ് പ്രസിഡന്റ് കെ.ടി ശശി അധ്യക്ഷനായി.
സെക്രട്ടറി എന്‍.പി.സി രഞ്ജിത്ത്, കെ സുനില്‍ കുമാര്‍, സിജി ഉലഹന്നാന്, ഷിജിത്ത് കാട്ടൂര്‍, ശശി കാടാച്ചിറ, സദാശിവന് ഇരിങ്ങല്‍, യു.പി സന്തോഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."