പി.കെ.പി ഉസ്താദിനെ തടഞ്ഞത് അപലപനീയം: എസ്.കെ.എസ്.എസ്.എഫ്
കണ്ണൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷ നും ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റുമായ പി.കെ.പി അബ്ദുല്‍ സലാം മുസ്‌ലിയാരെ തടഞ്ഞതില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ നേതാക്കള്‍ പ്രതിഷേധിച്ചു. പി.കെ.പിയെ സ്വന്തം താമസ സ്ഥലമായ കൊട്ടറപൊയില്‍ കുരിക്കന്‍മാര്‍കണ്ടി മഖാം പള്ളി സ്വലാത്ത് മജിലിസ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ കാന്തപുരം വിഭാഗക്കാര്‍ തടഞ്ഞത് അപലപനീയമാണ്. പള്ളിയില്‍ സ്വലാത്ത് മജ്‌ലിസ് നടത്താന്‍ ഭാരവാഹികള്‍ മുന്‍പേ തീരുമാനിച്ചിട്ടും വ്യാജ പ്രചാരണം നടത്തി മയ്യില്‍ പൊലിസിനെ തെറ്റിദ്ധരിപ്പിച്ചത് മന:പൂര്‍വം പ്രശ്‌നം സൃഷ്ടിക്കാനുള്ള കാന്തപുരം വിഭാഗത്തിന്റെ ഹീനശ്രമത്തിന്റെ ഭാഗമാണ്. പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കൊട്ടറപ്പൊയിലിലെ സ്വന്തം വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ വിടാതെ തടഞ്ഞുവച്ചതും പള്ളിക്കു ചുറ്റും വന്‍ പൊലിസ് സംഘം ക്യാംപ് ചെയ്തതും ഫാസിസ്റ്റുകളെപ്പോലും കടത്തിവെട്ടുന്ന മൃഗീയ പ്രവര്‍ത്തനമാണ്. നാട്ടിലെ മഹല്ലുകള്‍ ഓരോന്നായി നഷ്ടപ്പെടുമ്പോള്‍ തങ്ങളുടെ അടിവേര് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും പിടിച്ചു നില്‍ക്കാന്‍ കുഴപ്പം സൃഷ്ടിക്കലാണ് പരിഹാരമെന്നുള്ള ചിന്തയില്‍ നിന്നാണ് പ്രഗത്ഭരായ ആലീമങ്ങള്‍ക്കെതിരെയുള്ള സംഘടിത ശ്രമമെന്നു നേതാക്കളായ ബഷീര്‍ അസ്അദി നമ്പ്രം, മഹ്‌റൂഫ് മട്ടന്നൂര്‍, ടി.കെ ജുനൈദ് ചാലാട്, സലാംദാരിമി കിണവക്കല്‍, ലതീഫ് പന്നിയൂര്‍, ഷഹീര്‍ പാപ്പിനിശേരി, ഗഫൂര്‍ ബാഖഫി, സിദ്ദിഖ് ഫൈസി വെണ്‍മണല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."