HOME
DETAILS
MAL
യുവാവിനെ തോക്കിന്മുനയില് നിര്‍ത്തി വിവാഹം കഴിപ്പിച്ചു
backup
January 05 2018 | 21:01 PM
പട്ന: ബൊക്കാറോ സ്റ്റീല്‍ പ്ലാന്റിലെ യുവ എന്‍ജിനീയറെ തോക്കിന് മുന്നില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചു. നിര്‍ബന്ധിത വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവരം എല്ലാവരും അറിഞ്ഞത്. ജീവന് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് പൊലിസില്‍ പരാതി നല്കി.
ബീഹാറിലെ പണ്ഡാറഗിളിലാണ് പകടുവാ വിവാഹ് എന്ന ആചാരത്തിന്റെ ഭാഗമായി യുവ എന്‍ജിനീയറെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചത്. യുവാവിന് പീഡനവും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. മറ്റൊരു വിവാഹത്തിനു പങ്കെടുക്കാന്‍ പോകുകയായിരുന്ന യുവാവിനെ ട്രെയിനില്‍ വച്ചാണ് തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചത്.
വിവാഹത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയകളില്‍ പ്രചരിച്ചതോടെയാണ് സംഭവം ഇയാളുടെ ബന്ധുക്കള്‍ അറിയുന്നത്. തുടര്‍ന്ന് സഹോദരന് പൊലിസില്‍ വിവരം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."