HOME
DETAILS
MAL
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ആക്രമിച്ച മൂന്നു പേര് പിടിയില്‍
backup
February 01 2017 | 08:02 AM
തലശ്ശേരി: ഗവ. ബ്രണ്ണന്‍ കോളജില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ അരിലിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ പ്രതികളായ മൂന്ന് ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകരെ ധര്‍മ്മടം പൊലിസ് അറസ്റ്റ് ചെയ്തു. പാലയാട്ടെ ലതി നിവാസില്‍ എന്‍ ലതീഷ്(34), കാവുഭാഗം തുയ്യത്ത് ഹൗസില്‍ കെ.പി വിഭാഷ് എന്ന മുത്തു(27), ധര്‍മ്മടത്തെ പി വിനില്‍ എന്ന വില്ലന്‍(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതേ കേസില്‍ നേരത്തെ കൊട്ടന് ശ്രീജിത്തിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. അരിലിന് പുറമെ കോളജിലെ രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."