ആര്.എസ്.എസിന് എതിര്‍ക്കുന്നവരെ ആക്രമിക്കുന്ന നിലപാട്: കോടിയേരി
തലശ്ശേരി: ആര്.എസ്.എസ് മേഖലയില്‍ വേറെയാരും പാടില്ലെന്നും എതിര്‍ക്കുന്നവരെ ആക്രമിക്കുന്ന ഫാഷിസ്റ്റ് നിലപാടിലേക്ക് ആര്.എസ്.എസ് തരംതാണിരിക്കുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആര്.എസ്.എസ് പ്രവര്‍ത്തകരുടെ അക്രമത്തില്‍ ഇരു കാലുകളും കൈയ്യും തകര്‍ന്ന പാട്യം പത്തായക്കുന്നിലെ സുകുമാരനെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.
കോണ്‍ഗ്രസിന്റെ ഒരു സാധാരണ പ്രവര്‍ത്തകനായ സുകുമാരനെയാണ് മൃഗീയമായി ആര്.എസ്.എസ് സംഘം അക്രമിച്ചിരിക്കുന്നത്. പത്തായക്കുന്നില്‍ ആര്.എസ്.എസ് പ്രവര്ത്തകന് നടത്തുന്ന ഒരു ബേക്കറിയുണ്ട്. അതിനാല്‍ സുകുമാരന്റെ ബേക്കറി അവിടെ വേണ്ടെന്ന നിലപാടിലാണ് ആര്.എസ്.എസ്. സി.പി.എമ്മിനെ അക്രമിക്കുന്ന രീതിയില്‍ നിന്ന് മാറി ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അക്രമിക്കുന്ന നിലയിലേക്ക് ആര്.എസ്.എസ് മാറി.
അക്രമികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാവണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. എ.എന്‍ ഷംസീര്‍ എം.എല്‍.എയും കോടിയേരിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."