കൂച് ബിഹാര്‍: കേരളം- ഗോവ പോരാട്ടം സമനിലയില്‍
പനാജി: കേരളവും ഗോവയും തമ്മിലുള്ള കൂച് ബിഹാര്‍ ട്രോഫി ചതുര്‍ദിന പോരാട്ടം സമനിലയില്‍ അവസാനിച്ചു.
ഗോവ ഒന്നാം ഇന്നിങ്സില്‍ 356 റണ്‍സെടുത്തപ്പോള്‍ കേരളം ഒന്നാം ഇന്നിങ്സില്‍ 260 റണ്‍സും രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സുമാണ് കണ്ടെത്തിയത്.
ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയ 96 റണ്‍സിന്റെ നിര്‍ണായക ലീഡിന്റെ ബലത്തില്‍ ഗോവ മൂന്ന് പോയിന്റ് സ്വന്തമാക്കിയപ്പോള്‍ കേരളത്തിന് ഒരു പോയിന്റ് ലഭിച്ചു.
വിക്കറ്റ് നഷ്ടമില്ലാതെ 33 റണ്‍സെന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ കേരളത്തിന് തുടക്കത്തില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും മധ്യനിര ഉറച്ച് നിന്ന് ബാറ്റ് വീശിയതോടെ മത്സരം സമനിലയില്‍ എത്തിക്കാന്‍ സാധിച്ചു. അര്ജുന് അജി (89) ടോപ് സ്കോററായി. അക്ഷയ് മനോഹര്‍ (66) മികച്ച പിന്തുണ നല്കി. കൃഷ്ണ പ്രസാദ് (33), അഭിജിത് (22) എന്നിവര്‍ പുറത്താകാതെ നിന്നു. നേരത്തെ അമല്‍ സി.എ (26), ക്യാപ്റ്റന്‍ നിഖില്‍ ടി (19), വത്സല്‍ (29) എന്നിവരാണ് പുറത്തായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."