ഓടക്കുഴല്‍ അവാര്‍ഡ് ജേതാവ് എം.എ റഹ്മാന് ജന്മ നാടിന്റെ സ്‌നേഹാദരം
ഉദുമ: മലയാള ഭാഷയിലെ മികച്ചകൃതിക്കുള്ള ഓടക്കുഴല്‍ അവാര്‍ഡ് നേടിയ പ്രൊഫ. എം.എ റഹ്മാനെ ജന്മ നാടിന്റെ ആദരം. ഉദുമയിലെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ വാട്‌സ്ആപ് ഗ്രൂപ്പായ ഉദുമക്കാര്‍ കൂട്ടായ്മയാണ് സ്‌നേഹാദരം പരിപാടി സംഘടിപ്പിച്ചത്. അദ്ദേഹം പഠിച്ചു വളര്‍ന്ന ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സ്‌നേഹാദര ചടങ്ങ് സാഹിത്യകാരന്‍ സി.വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തലശേരി ബ്രണ്ണന്‍ കോളജിലെ മലയാള വിഭാഗം അസി.പ്രൊഫ. കെ.വി സുധാകരന്‍ അവാര്‍ഡ് നേടിയ പുസ്തകം പരിചയപ്പെടുത്തി.
കണ്ണൂര്‍ യുനിവേഴ്‌സിറ്റി വൈസ് ചാന്‍സ് ലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉപഹാരം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി ഷാളണിയിച്ചു. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ എം.കെ വിജയകുമാര്‍ അധൃക്ഷനായി. കെ.എ ഗഫൂര്‍, ചന്ദ്രന്‍ കൊക്കാല്‍, ഫറൂഖ് കാസ്മി, സതൃഭാമ സംസാരിച്ചു. പ്രൊഫ. എം.എ റഹ്മാന്‍ മറുപടി പ്രസംഗം നടത്തി. വി.വി പ്രഭാകരന്‍, സി.എല്‍ ഹമീദ്, എ.കെ മുണ്ടോള്‍, എ.എസ് മുഹമ്മദ്കുഞ്ഞി, ജയന്‍ മാങ്ങാട്, ബങ്കണ ഹസ്സന്‍, മുഹമ്മദ് ഷാഫി കുദ്രോളി, മാഹിന്‍ കുന്നില്‍, എം.ബി അബ്ദുല്‍ കരീം നാലാം വാതുക്കല്‍, എം.വി ഭരതന്‍, കൂട്ടായ്മ ചെയര്‍മാന്‍ അബ്ദുല്ലക്കുഞ്ഞി ഉദുമ സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."