കിങ്സ് കപ്പ്: റയലിന് ജയം; ബാഴ്സയ്ക്ക് സമനില
മാഡ്രിഡ്: സ്പാനിഷ് കിങ്സ് കപ്പ് പ്രീ ക്വാര്‍ട്ടറിലെ ആദ്യ പാദത്തില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. രണ്ടാം ഡിവിഷന് ടീം നുമന്സിയയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ വീഴ്ത്തിയത്. അതേസമയം നിലവിലെ ചാംപ്യന്മാരായ ബാഴ്സലോണയെ സെല്‍റ്റ വിഗോ സ്വന്തം തട്ടകത്തില്‍ 1-1ന് സമനിലയില്‍ കുരുക്കി. മറ്റ് മത്സരങ്ങളില്‍ ലെവാന്റെ 2-1ന് എസ്പാന്യോളിനെ കീഴടക്കിയപ്പോള്‍ ലെഗാനസ് സ്വന്തം തട്ടകത്തില്‍ 1-0ത്തിന് വിയ്യാറലിനെ അട്ടിമറിച്ചു.
മുന്‍നിര താരങ്ങള്‍ക്ക് വിശ്രമമനുവദിച്ചാണ് സിനദിന്‍ സിദാന് റയലിനെ രംഗത്തെത്തിച്ചത്. രണ്ട് പെനാല്‍റ്റി ഗോളുകള്‍ റയലിന് എവേ പോരാട്ടത്തില്‍ സുരക്ഷിത വിജയമൊരുക്കുന്നതില്‍ നിര്‍ണായകമായി.
രണ്ടാം ഡിവിഷന് ടീമായ നുമന്സിയക്ക് ഇടയ്ക്ക് വച്ച് ചുവപ്പ് കാര്‍ഡ് കണ്ട് ഒരു താരം പിന്മാറിയതും തിരിച്ചടിയായി. 35ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി ഗെരത് ബെയ്ലും 89ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി ഇസ്ക്കോയും ഇഞ്ച്വറി ടൈമില്‍ ഗോള്‍ നേടി ബോര്‍ജയും റയലിന്റെ പട്ടിക തികച്ചു.
മുന്‍നിര താരങ്ങളെ മാറ്റി നിര്‍ത്തിയാണ് വെല്വെര്ഡെയും ബാഴ്സയെ കളത്തിലിറക്കിയത്. 15ാം മിനുട്ടില്‍ ജോസ് അര്നെയ്സിലൂടെ ബാഴ്സ ലീഡെടുത്തെങ്കിലും 31ാം മിനുട്ടില്‍ സിസ്റ്റോ സെല്‍റ്റയ്ക്ക് സമനില ഗോള്‍ സമ്മാനിക്കുകയായിരുന്നു. എവേ ഗോള്‍ നേടിയതിനാല്‍ സ്വന്തം തട്ടകത്തില്‍ അരങ്ങേറുന്ന രണ്ടാം പാദ പോരാട്ടത്തില്‍ സമനില പിടിച്ചാലും ബാഴ്സയ്ക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാം.
ടോട്ടനം രക്ഷപ്പെട്ടു
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ സ്വന്തം തട്ടകത്തില്‍ അരങ്ങേറിയ മത്സരത്തില്‍ ടോട്ടനം ഹോട്സ്പര്‍ സമനിലയുമായി രക്ഷപ്പെട്ടു. വെസ്റ്റ് ഹാം യുനൈറ്റഡിനെതിരായ പോരാട്ടത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം കളി തീരാന്‍ ആറ് മിനുട്ടുകള്‍ മാത്രമുള്ളപ്പോള്‍ സമനില ഗോള്‍ നേടി ടോട്ടനം കളി രക്ഷിച്ചെടുക്കുകയായിരുന്നു.
84ാം മിനുട്ടില്‍ സന് ഹോങ് മിനാണ് ടോട്ടനത്തിനായി നിര്‍ണായക ഗോള്‍ വലയിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."