HOME
DETAILS
MAL
സെറീന വില്ല്യംസ് ആസ്ത്രേലിയന്‍ ഓപണില്‍ നിന്ന് പിന്മാറി
backup
January 05 2018 | 21:01 PM
മെല്‍ബണ്‍: നിലവിലെ വനിതാ സിംഗിള്‍സ് ജേതാവ് അമേരിക്കയുടെ സെറീന വില്ല്യംസ് ആസ്ത്രേലിയന്‍ ഓപണില്‍ നിന്ന് പിന്മാറി. കുഞ്ഞിന് ജന്മം നല്‍കാനായി കഴിഞ്ഞ വര്‍ഷം ആസ്ത്രേലിയന്‍ ഓപണ്‍ കിരീട നേട്ടത്തോടെ താരം കളിക്കളത്തില്‍ നിന്ന് പിന്മാറിയിരുന്നു. പിന്നീട് കഴിഞ്ഞ മാസം അവസാന അബൂദബിയില്‍ നടന്ന പ്രദര്‍ശന പോരാട്ടത്തില്‍ മത്സരിച്ചെങ്കിലും യലേന ഒസ്റ്റപെന്കയോട് പരാജയപ്പെട്ടു.
ഇതോടെ താരം തീരുമാനം പുനഃപരിശോധിക്കുകയായിരുന്നു. പൂര്‍ണമായും മികച്ച രീതിയില്‍ കളിക്കാന്‍ സാധിച്ചാല്‍ മാത്രം കളത്തിലേക്ക് തിരിച്ചെത്താമെന്ന തീരുമാനത്തിലാണ് സെറീനയിപ്പോള്‍.
23 ഗ്രാന്‍ഡ് സ്ലാം നേട്ടങ്ങളുള്ള വനിതാ ടെന്നീസിലെ ഇതിഹാസ താരമാണ് സെറീന. നേരത്തെ പുരുഷ വിഭാഗത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മുറെ, കെയ് നിഷികോരി എന്നിവരും പിന്മാറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."