സുഹൃത്തായി ഒപ്പം നിന്ന് ചെയ്ത ചതി
കാസര്‍കോട്: ഒരു ആത്മാര്‍ഥ സുഹൃത്തിനെ പോലെയായിരുന്നു അബ്ദുല്‍സലാം പരിചയപ്പെട്ടതു മുതല്‍ പെരുമാറിയത്. കാഴ്ച്ചയില്‍ തടിമിടുക്കുണ്ടെങ്കിലും സൗമ്യമായ പെരുമാറ്റത്തിന് ഉടമയായിരുന്നു മന്‍സൂര്‍. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ ആ സൗഹൃദം കാത്തുസൂക്ഷിക്കാന്‍ ഏറെ ശ്രദ്ധിച്ചിരുന്ന വ്യക്തിത്വമായിരുന്നതിനാല്‍ സലാം എപ്പോഴും ഉറ്റ സ്‌നേഹിതനായിരുന്നു .
പഴയ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ബിസിനസ് നടത്തി വരികയായിരുന്നു മുഹമ്മദ് മന്‍സൂരിനെ ഒന്നരവര്‍ഷം മുന്‍പാണ് പ്രതി അബ്ദുല്‍ സലാം പരിചയപ്പെടുന്നത്. ഉപ്പളയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയപ്പെടുത്തിയ സ്വര്‍ണ വായ്പ തിരിച്ചടക്കാനാകാതെ വലയുമ്പോഴാണ് മന്‍സൂറിനെ കാണുന്നത്. കാര്യങ്ങളറിഞ്ഞ മന്‍സൂര്‍ അബ്ദുല്‍ സലാമിന്റെ പണയ സ്വര്‍ണങ്ങള്‍ വാങ്ങി ലേലത്തില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. പിന്നീട് പല തവണ സ്വര്‍ണം വില്‍പന നടത്തി മന്‍സൂറുമായുള്ള ബന്ധം ശക്തിപ്പെടുത്തിയിരുന്നു.
എളുപ്പത്തില്‍ പണക്കാരനാവുകയെന്ന ചിന്തയാണ് ഉറ്റ സുഹൃത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. മന്‍സൂറിന്റെ കയ്യില്‍ ലക്ഷക്കണക്കിന് രൂപയുണ്ടെന്ന് മനസിലാക്കിയ സലാം കൊലപാതകത്തിനായി തമിഴുനാട് സ്വദേശിയും ബായാറിലെ താമസക്കാരനുമായി അഷ്‌റഫുമായി സൗഹൃദമുണ്ടാക്കുകയായിരുന്നു. അങ്ങനെ ഒരുമാസം മുന്‍പ് മന്‍സൂറിനെ കൊലപ്പെടുത്തി പണം തട്ടാനുള്ള തിരക്കഥ പ്രതികള്‍ തയ്യാറാക്കി.
ഇടപാടിന് വിശ്വാസ്യത വരുത്താന്‍ ജനുവരി 23 നു സ്വര്‍ണം വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് ഉപ്പളയിലേക്ക് മന്‍സൂര്‍ അലിയെ വിളിച്ചുവരുത്തി. അരപ്പവന്‍ സ്വര്‍ണമാണ് അന്ന് അഷ്‌റഫ് മന്‍സൂര്‍ അലിക്ക് നല്‍കിയത്.
പതിനായിരം രൂപ വാങ്ങുകയും ചെയ്തു. പിന്നീട് മുപ്പത്തഞ്ചര പവന്‍ സ്വര്‍ണാഭരണങ്ങള്‍ വീട്ടിലുണ്ടെന്നും അത് വില്‍ക്കാന്‍ സഹായിക്കണമെന്നും കള്ളം പറഞ്ഞ് അലി വിളിച്ചുവരുത്തി കൊലപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."