HOME
DETAILS

പൊലിസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ട പ്രതി പിടിയില്‍

  
backup
January 05 2018 | 21:01 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%95%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8

കാഞ്ഞിരപ്പള്ളി: ചികില്‍സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി പൊലിസിനെ വെട്ടിച്ചുകടന്ന പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടി. ഇന്നലെ രാവിലെ പൊന്‍കുന്നം സബ് ജയിലില്‍ വിചാരണ തടവില്‍ കഴിയുന്ന മൂന്നു പ്രതികളെ ചികിത്സയ്ക്കായി കാഞ്ഞിരപ്പള്ളി ഗവ: ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.
പൊന്‍കുന്നം സബ് ജയിലില്‍ വിചാരണ തടവില്‍ കഴിയുന്ന പ്രതികളായ രാജു, അരവിന്ദ്, അബ്ദുള്‍ഖാദര്‍ എന്നിവരെ ജില്ലാ പൊലിസ് ആസ്ഥാനത്ത് നിന്ന് നിയോഗിച്ച സി.പി.ഒമാരായ പ്രഭു.കെ.ശിവറാം, നിഷാന്ത് കെ.എസ്, അഖിലേഷ് എന്നിവരോടൊപ്പമാണ് രാവിലെ ചികിത്സയ്ക്കായി കാഞ്ഞിരപ്പള്ളി ഗവ: ജനറല്‍ ആശുപത്രിയിലേക്കയച്ചത്.
ഡോക്ടറെ കാണിച്ച് മടങ്ങാനായി കുന്നുംഭാഗത്ത് നിന്ന് പ്രതികളെ ബസില്‍ കയറ്റുന്നതിനിടെ എരുമേലി സ്വദേശിയായ അരവിന്ദ് കൈവിലങ്ങ് ഊരി കൂടെയുണ്ടായിരുന്ന പൊലിസുകാരെ വെട്ടിച്ച് ഓടിയത്. തുടര്‍ന്ന് അതുവഴി വന്ന നമ്പരില്ലാത്ത ആക്ടീവ സ്‌കൂട്ടറുമായി രക്ഷപെട്ടു.
സി.പി.ഒമാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊന്‍കുന്നം പൊലിസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെ അരവിന്ദ് കാഞ്ഞിരപ്പള്ളി കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
പ്രതിയെ രക്ഷപെടുന്നതിന് സഹായിച്ച എരുമേലി സ്വദേശിയായ അഖില്‍ പ്രസാദ് എന്നയാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago