പ്രതിഷേധങ്ങള്‍ ഫലം കണ്ടില്ല: ഈ വര്‍ഷവും താല്‍ക്കാലിക തടയണ തന്നെ
ചീമേനി: ഏഴിമല നാവിക അക്കാദമിക്ക് വേണ്ടി കാക്കടവ് പുഴയില്‍ സ്ഥിരം തടയണ നിര്‍മിക്കുമെന്ന ഉറപ്പ് ഈ വര്‍ഷവും നടപ്പിലായില്ല. ഏഴിമല നാവിക അക്കാദമി, രാമന്തളി ഗ്രാമ പഞ്ചായത്ത് കുടിവെള്ള പദ്ധതി , പെരിങ്ങോം സി.ആര്.പി.എഫ് ക്യാംപ് എന്നിവക്ക് വേണ്ടി നിലവില്‍ കാക്കടവ് പുഴയില്‍ നിന്നാണ് വെള്ളം ശേഖരിക്കുന്നത്.
പ്രതിദിനം 45 ലക്ഷം ലിറ്റര്‍ വെള്ളം നാവിക അക്കാദമിക്കു മാത്രം നല്‍കേണ്ടതുണ്ട്. ശുദ്ധജല വിതരണത്തിനായി താല്കാലിക തടയണ നിര്‍മിച്ചാണ് വര്‍ഷങ്ങളായി വെള്ളം ശേഖരിക്കുന്നത്.
ഓരോ വര്‍ഷവും എട്ടു ലക്ഷത്തോളം ചെലവാക്കി നിര്‍മിക്കുന്ന താല്കാലിക തടയണ മാസങ്ങള്‍ തികയുന്നതിന് മുന്നേ വര്‍ഷകാലത്ത് ഉണ്ടാകുന്ന കുത്തൊഴുക്കില്‍ ഒഴുകിപ്പോകുകയും മണ്ണും കല്ലും പുഴയിലേക്കെത്തുകയും ചെയ്യുന്നു. ഇത് പുഴയുടെ നാശത്തിന് കാരണമായിത്തീരുന്നു.
ഇക്കാര്യം ചൂണ്ടിക്കാണിച്ച് സ്ഥിരം തടയണക്കായി നാട്ടുകാര്‍ പ്രക്ഷോഭത്തിലാണ്. കഴിഞ്ഞ ഡിസംബറില്‍ താല്കാലിക തടയണ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചെങ്കിലും ഡി. വൈ.എഫ്.ഐ സമരത്തിലേര്‍പ്പെടുകയും തടയണയില്‍ കൊടിനാട്ടുകയും ചെയ്തിരുന്നു.
അതെ സമയം ജനങ്ങളുടെ ഭാഗത്ത് നിന്നുമുള്ള പ്രതിഷേധങ്ങള്‍ വകവെക്കാതെ അധികൃതര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ച് താല്കാലിക തടയണ തീര്‍ക്കുകയാണുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."