'നമ്മുടെ രക്ഷാകര്‍തൃത്വം ശരിയും തെറ്റും' ഏകദിന ബോധവല്‍ക്കരണ ക്ലാസ് നാളെ
കാഞ്ഞങ്ങാട്: വര്‍ത്തമാന കാല സാഹചര്യവും സംവിധാനത്തിലും ബാല കൗമാരങ്ങള്‍ മദ്യത്തിനും മയക്കു മരുന്നിലേക്കും മറ്റ് ആശാസ്യമല്ലാത്ത രീതിയിലേക്കും മാറുന്നതില്‍ പ്രതിഷേധിച്ച് മാണിക്കോത്ത് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാണിക്കോത്ത് ഗ്രാന്റ് ഓഡി റ്റോറിയത്തില്‍ നാളെ വൈകുന്നേരം നാലിന് ഏകദിന ബോധവല്‍ക്കരണ ക്ലാസ് നടത്തുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 9.00ന് രജിസ് ട്രേഷന് നടക്കും.ഡി.വൈ.എസ്.പി കെ ദാമോദരന്‍ ഉദ്ഘാടനം ചെയ്യും.എം.എം അബ്ദുറഹ്മാന് അധ്യക്ഷനാകും.കബീര്‍ ഫൈസി ചെറുകോട് പ്രാര്‍ഥന നടത്തും. ഹോസ്ദുര്‍ഗ് സി.ഐ സി.കെ സുനില്‍കുമാര്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും. ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തും.
പത്ര സമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ മുല്ലക്കോയ തങ്ങള്‍, ചെയര്മാന് എം.എം അബ്ദുറഹ്മാന്, ട്രഷറര്‍ പി.കെ അസീസ്, എന്‍.പി അബൂബക്കര്‍, റാഷിദ് മാണി ക്കോത്ത്, കരീം മൈത്രി, ബാസിത് പാലക്കി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."