നീലേശ്വരം ബഡ്സ് സ്കൂളിനു രണ്ടു ലക്ഷം രൂപ അനുവദിക്കും: ടി.പി രാമകൃഷ്ണന്
നീലേശ്വരം: ചിറപ്പുറത്തെ നഗരസഭാ ബഡ്സ് സ്കൂള്‍ റിഹാബിലിറ്റേഷന്‍ സെന്ററിനു സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ ആശ്വാസനിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ അനുവദിക്കുമെന്നു തൊഴില്‍, എക്സ്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് അറിയിച്ചു. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായി പ്രത്യാശ ബഡ്സ് സ്കൂളില്‍ സ്ഥാപിച്ച റിഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണു അദ്ദേഹം. ഈ തുക മാര്‍ച്ച് മാസത്തിനകം നല്‍കും. ബഡ്സ് സ്കൂളുകളെ സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബഡ്സ് സ്കൂളിലെ അധ്യാപികമാര്‍ക്കും ആയമാര്‍ക്കും ന്യായമായ വേതനം ഉറപ്പു വരുത്തുന്നതിനുള്ള നടപടി ആവശ്യമാണ്. ഭിന്നശേഷിയുള്ളവരുടെ തൊഴില്‍ വൈദഗ്ദ്യം വികസിപ്പിക്കുന്നതിനു തൊഴില്‍ വകുപ്പ് ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. എം രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി. നഗരസഭ സ്ഥിരംസമിതി അധ്യക്ഷ പി രാധ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെയര്മാന് പ്രൊഫ.കെ.പി ജയരാജന്, ഉപാധ്യക്ഷ വി ഗൗരി, സ്ഥിരംസമിതി അധ്യക്ഷരായ എ.കെ കുഞ്ഞികൃഷ്ണന്, തോട്ടത്തില്‍ കുഞ്ഞികൃഷ്ണന്, പി.എം സന്ധ്യ, പി.പി മുഹമ്മദ്റാഫി, കൗണ്‍സലര്‍മാരായ എറുവാട്ട് മോഹനന്, പി ഭാര്‍ഗവി, എം സാജിദ, എ.വി സുരേന്ദ്രന്, കെ.വി ശശികുമാര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ദാമോദരന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.കെ രവി, സി.കെ.കെ മാണിയൂര്‍, സി രാഘവന്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ടി.വി രേണുക സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."