വീട്ടമ്മയെ വീട്ടില്‍കയറി മര്‍ദിച്ച സ്വകാര്യ പണമിടപാടുകാരന് അറസ്റ്റില്‍
കോതമംഗലം: പലിശക്ക് നല്കിയ പണം തിരികെ ആവശ്യപ്പെട്ട് വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ മര്‍ദിക്കുകയും പറമ്പിലെ റബര്‍ മരങ്ങള്‍ വെട്ടിനശിപ്പിക്കുയും ചെയ്ത സ്വകാര്യ പണമിടപാടുകാരനെ പൊലിസ് അറസ്റ്റ് ചെയ്തു.
കോഴിപ്പിള്ളി പാറശ്ശാലപ്പടി മണ്ണൂക്കുടിയില് ഏലിയാസ് (65)നെയാണ് കോതമംഗലം കോടതി റിമാന്‍ഡ് ചെയ്തത്. ഇഞ്ചൂര്‍ കൊടുംപിള്ളിയില് ശശിയുടെ ഭാര്യയുടെ പേരിലുള്ള സ്ഥലം ഏലിയാസ് പണയം വാങ്ങി പണം പലിശക്ക് നല്‍കിയിരുന്നു. പറഞ്ഞ സമയത്ത് പണം തിരികെ നല്കാന് സാധിക്കാത്തതിനെ തുടര്‍ന്ന് ഏലിയാസ് പലതവണ ശശിയുടെ വീട്ടില്‍ ചെന്ന് വൃദ്ധയായ ശശിയുടെ അമ്മയോടും ഭാര്യയോടും അസഭ്യം പറയുകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു.
ഇത് സംബന്ധിച്ച് കോതമംഗലം, പോത്താനിക്കാട് പോലീസ്സ്റ്റേഷനുകളില്‍ പരാതികള്‍ നല്‍കുകയും കോതമംഗലം കോടതിയില്‍ കേസ് നിലവിലുള്ളതുമാണ്.
ഇതിനിടെ തിങ്കളാഴ്ച രാവിലെ 11.30ന് ഏലിയാസ് ശശിയുടെ വീട്ടില്‍ എത്തി ശശിയുടെ ഭാര്യയെ കടന്ന് പിടിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു.
ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് ഏലിയാസിനെ കോതമംഗലം എസ്.ഐ ലൈജു മോന്റെ നേതൃത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."