റവന്യൂ വകുപ്പിലെ കൂട്ട സ്ഥലംമാറ്റം: സി.പി.എം അനുകൂല ജീവനക്കാരില്‍ അമര്‍ഷം പുകയുന്നു
കാക്കനാട് : റവന്യൂ വകുപ്പിലുണ്ടായ കൂട്ട സ്ഥലംമാറ്റത്തില്‍ അമര്‍ഷവുമായി സി.പി.എം അനുകൂല യൂണിയനിലെ ജീവനക്കാര്‍ രംഗത്ത്. കലക്ടറേറ്റിലെ താക്കോല്‍ സ്ഥാനങ്ങളില്‍ കയറിയിരുന്നു ചിലര്‍ ജില്ലയിലെ ജീവനക്കാരെ അനാവശ്യമായി സ്ഥലം മാറ്റുകയാണെന്ന് എന്‍.ജി.ഒ യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു.
സി.പി.ഐ അനുകൂല സംഘടനയിലെ നേതാക്കള്‍ നല്‍കുന്ന പട്ടിക അനുസരിച്ചാണ് സ്ഥലം മാറ്റം നടക്കുന്നത്. ഉത്തരവില്‍ ഒപ്പിടുന്ന കലക്ടര്‍ യൂണിയന്‍ നേതാക്കളുടെ താളത്തിനൊത്ത് തുള്ളുന്ന പാവയായി മാറിയിരിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.
ജില്ലയില്‍ അഞ്ച് മാസത്തിനിടെ റവന്യു വകുപ്പില്‍ മാത്രം സ്ഥലം മാറ്റിയത് 179 ജീവനക്കാരെയാണ്. കസേരയില്‍ ഇരിക്കുന്നതിന് മുമ്പ് സ്ഥലം മാറ്റുന്ന രീതി യു.ഡി.എഫ് ഭരണത്തില്‍ പോലും ഉണ്ടായിരുന്നില്ല. ജീവനക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന സ്ഥലം മാറ്റം, പൊതുജന ലക്ഷ്യമാക്കിയല്ലെന്നും ജീവനക്കാര്‍ പറയുന്നു. പിരിവിന് സാധ്യതയുണ്ടെങ്കില്‍ പ്രതിപക്ഷ യൂണിനിയിലെ അംഗങ്ങള്‍ക്ക് വരെ മെമ്പര്‍ഷിപ്പ് നല്‍കിയാണ് കസേര നല്‍കുന്നതെന്നും എന്‍.ജി.ഒ നേതാക്കള്‍ ആരോപിക്കുന്നു.
കണയന്നൂര്‍ താലൂക്ക് ഓഫിസില്‍ തൊട്ടടുത്ത ഓഫിസില്‍ നിന്ന് സ്ഥലം മാറി വന്ന ജീവനക്കാരിക്ക് ദിവസങ്ങള്‍ക്കുള്ളിലാണ് കസേര നഷ്ടമായത്. ഭരണകക്ഷി യൂണിനിലേക്ക് ചേക്കേറിയ അസോസിയേഷന്‍ നേതാവ് നോട്ടമിട്ടതാണ് എന്‍.ജി.ഒ യൂണിയന്‍ അംഗമായ ജീവനക്കാരിയുടെ കസേരക്ക് ഭീഷണിയായത്.
മൂവാറ്റുപുഴ അഡീഷണല്‍ താഹസില്‍ദാറായിരുന്ന ഗസ്റ്റഡ് ഉദ്യോഗസ്ഥരുടെ സംഘടന വനിത നേതാവിനെ കൊച്ചി താലൂക്കില്‍ അതെ പോസ്റ്റിലേക്ക് മാറ്റിയതും അടുത്തയിടെയാണ്. തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന അഡീ.തഹസില്‍ദാറെയാണ് കൊച്ചിയിലെ ഓഫിസിലേക്ക് തട്ടിയത്. കണയന്നൂര്‍,കൊച്ചി താലൂക്കുകളിലായി നാല് വീതം എന്‍.ജി.ഒ യൂണിയന്‍ നേതാക്കള്‍ക്ക് കസേര നഷ്ടപ്പെട്ടു.
ജില്ലയിലെ സ്ഥലം മാറ്റം നിയന്ത്രിക്കുന്ന ട്രാന്‍സ്ഫര്‍ ആന്‍ഡ് പോസ്റ്റിങ് വിഭാഗം പൂണമായും കൈപ്പിടയിലാക്കിയാണ് സി.പി.ഐ അനുകൂല യോയിന്റ് കൗണ്‍സില്‍ ജീവനക്കാരെ തോന്നിടത്തേക്ക് തട്ടുന്നത്. ക്ലാസ് ഫോര്‍, ക്ലര്‍ക്ക്, ഗസറ്റഡ് എന്നീ മൂന്ന് ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സ്ഥലം മാറ്റവും നിയമനവും നിയന്ത്രിക്കുന്ന മൂന്ന് കസേരകളും ജോയിന്റ് കൗണ്‍സില്‍ പിടിയിലൊതുക്കിയാണ് എന്‍.ജി.ഒ യൂണിയന്‍ നേതാക്കളെ പടിക്ക് പുറത്താകാന്‍ പ്രധാനകാരണം.
മുന്‍ ഇടത് സര്‍ക്കാര്‍ ഭരണത്തില്‍ ട്രാന്‍സ്ഫര്‍ ആന്‍ഡ് പോസ്റ്റിങ് വിഭാഗത്തില്‍ ഒരു കസേര സി.പി.എം അനുകൂല എന്‍.ജി.ഒ യൂണിയന് ലഭിച്ചിരുന്നുവെങ്കില്‍ ഇത്തവണ അതുണ്ടായില്ല. സി.പി.ഐ ഭരിക്കുന്ന മൂന്ന് പ്രധാന വകുപ്പുകളില്‍ റവന്യുവിലും സിവില്‍ സപ്ലൈസിലും മാത്രമാണ് ജോയിന്റ് കൗണ്‍സിലിന് സ്വാധീനമുള്ളത്. 450ല്‍പ്പരം ജീവനക്കാരുള്ള ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരാള്‍ മാത്രമാണ് ജോയിന്റ് കൗണ്‍സിലിനുള്ളത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."