മണ്ണാന്‍കടവിലെ മാലിന്യ നിക്ഷേപം; എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു
മൂവാറ്റുപുഴ: മണ്ണാന്‍ കടവിലെ മാലിന്യ നിക്ഷേപം എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു. മൂവാറ്റുപുഴയാറിലെ മണ്ണാന്‍ കടവിലേക്ക് മാലിന്യം ഒഴുകുന്നത് തടയണമെന്നാവശ്യപ്പെട്ട് പേട്ട നിവാസികളുടെ പരാതിയെ തുടര്‍ന്നാണ് എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തിയത്.
മൂവാറ്റുപുഴ 130 ജങ്ഷനില്‍ നിന്നും ആരംഭിച്ച് മൂവാറ്റുപുഴയാറിലെ മണ്ണാന്‍ കടവില്‍ അവസാനിക്കുന്ന തോടിലൂടെ മലിനം ഒഴുകുന്നത് പ്രദേശവാസികള്‍ക്ക് ദുരിതമായി മാറിയതോടെയാണ് പരാതിയുമായി രംഗത്ത് എത്തിയത്.
നൂറുകണക്കിന് ആളികള്‍ കുളിക്കുന്നതിന് ഉപയോഗിക്കുന്ന മണ്ണാന്‍ കടവില്‍ ദുര്‍ഗന്ധംമൂലം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. തോടില്‍ നിന്നും ഉയരുന്ന ദുര്‍ഗന്ധം സൈ്വര്യജീവിതത്തിന് തടസമായിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
തോടിലൂടെ ഒഴുകിവരുന്ന മലിന ജലത്തിന്റെ ഉറവിടം കണ്ടെത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി. എം.എല്‍.എയോടൊപ്പം നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ രാജി ദിലീപ്, ഉമാമത്ത് സലീം, കൗണ്‍സിലര്‍മാരായ ഷിജി തങ്കപ്പന്‍, പി.പി നിഷ, ബിനീഷ് കുമാര്‍, ബിന്ദു സുരേഷ്‌കുമാര്‍ വിവിധ കക്ഷിനേതാക്കളായ കെ.എ നവാസ്, വി.എ ജാഫര്‍സാദിഖ്, അലി അക്ബര്‍, കെ.എം.അജാസ്, ഷാജി എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."