മദ്‌റസ നവീകരണം: പാര്‍ലമെന്റില്‍ സബ് മിഷന്‍ ഉന്നയിക്കുമെന്ന് എം.പി
എരമല്ലൂര്‍: മദ്‌റസ നവീകരണം 2014-15 വര്‍ഷത്തെ കുടിശിഖ സംബന്ധിച്ച് പാര്‍ലമെന്റില്‍ സബ് മിഷന്‍ ഉന്നയിക്കുമെന്ന് കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. ന്യൂനപക്ഷ സമുദായത്തിന്റെ ആവശ്യങ്ങള്‍ ആരുടേയും ഔദാര്യമല്ല. അവരുടെ അവകാശമാണ്. അത് കൃത്യസമയത്ത് കുടിശിക തീര്‍ത്ത് നല്‍കണമെന്ന് പാര്‍ലമെന്റില്‍ സബ്മിഷന്‍ ഉന്നയിക്കും.
സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ചന്തിരൂര്‍ റെയിഞ്ച് ഫെസ്റ്റ് 2017 ന്റെ അവാര്‍ഡ്ദാന ഉദ്ഘാടനം തുറവൂര്‍ പൊന്‍പുറം നൂറുല്‍ഹുദാ മദ്‌റസയില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ നടന്ന സമ്മേളനം എ.എം ആരിഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.കെ അബ്ദുള്‍ ഗഫൂര്‍ ഹാജി മുഖ്യപ്രഭാഷണം നടത്തി. പി.കെ അബ്ദുള്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. കെ ബഷീര്‍ മൗലവി, ഹക്കിം ഫൈസി, സെയ്ത് മുഹമ്മദ് അല്‍കാസിമി, മൂസല്‍ ബര്‍ദലി, സുലൈമാന്‍ മുസ്‌ലിയാര്‍, എം. ഹസന്‍ സഖാഫി, ടി.എച്ച് ജഅ്ഫര്‍ മൗലവി, പി.കെ ഫസലുദ്ദീന്‍, എം സുലൈമാന്‍ ദാരിമി, അഹമ്മദ് കുട്ടി ഹാജി, വാലയില്‍ റഷീദ്, ലിയാക്കത്ത് അലി, വി.എ നൗഷാദ്, ഹക്കീം മുസ്‌ലിയാര്‍, എം.എച്ച് മുഹമ്മദ് റഫീക്ക് മന്നാനി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."