HOME
DETAILS
MAL
പൊലിസ് മര്‍ദനത്തില്‍ പ്രതിഷേധിച്ചു
backup
February 01 2017 | 09:02 AM
ചേര്‍ത്തല: ലോ കോളജിന് മുന്നില്‍ സമാധാനപരമായി സമരം നടത്തിയ വിദ്യാര്‍ഥികളെയും ബി.ജെ.പി നേതാക്കളെയും മര്‍ദിച്ച പൊലിസ് നടപടിയില്‍ ജെ.എസ്.എസ് (രാജന്‍ബാബു വിഭാഗം) സംസ്ഥാന കമ്മിറ്റി യോഗം പ്രതിഷേധിച്ചു.
ദലിത് വിദ്യാര്‍ഥികളെ അപമാനിച്ച് പ്രിന്‍സിപ്പലിന് നിരക്കാത്ത രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ലക്ഷ്മി നായര്‍ക്കെതിരേ കേസെടുക്കണം.
കൃത്രിമ രേഖകളുണ്ടാക്കി അന്യായമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
നോട്ട് നിരോധിച്ച ശേഷം ബാങ്കില്‍ നിക്ഷേപിച്ച കോടിക്കണക്കിന് വരുന്ന കള്ളപ്പണം കണ്ടുകെട്ടണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ആര്. പൊന്നപ്പന് അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."