വാരനാട് യുനൈറ്റഡ് സ്പിരിറ്റ്സ് സഹകരണസംഘത്തില്‍ ക്രമക്കേട്
ചേര്‍ത്തല: വാരനാട് യുനൈറ്റഡ് സ്പിരിറ്റ്‌സ് ആന്റ് യു.ബി എംപ്ലോയീസ് സഹകരണ സംഘത്തില്‍ 15 ലക്ഷത്തിന്റെ ക്രമക്കേട്. ചേര്‍ത്തല സഹകരണ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
2015 -16 സാമ്പത്തിക വര്‍ഷത്തിലാണ് ക്രമക്കേടു നടന്നതായി കണ്ടെത്തയിരിക്കുന്നത്. മറ്റു വര്‍ഷങ്ങളിലേക്കും പരിശോധന നീണ്ടാല്‍ ക്രമക്കേട് ഇനിയും ഉയരുമെന്നാണ് വിവരം.ഐ.എന്‍.ടി.യു.സി, ബി.എം.എസ്, ജെ.ടി.യു.സി എന്നിവ ചേര്‍ന്നുള്ളതാമ് ഭരണ സമിതി. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നുകാട്ടി ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട്.
ബാങ്കില്‍ നിന്നും പിന്‍വലിച്ച തുകയൊന്നും കണക്കില്‍ രേഖപെടുത്തിയിട്ടില്ല. ജീവനക്കാരുടെ ശമ്പള റിക്കവറി യഥാസമയം അംഗങ്ങളുടെ അക്കൗണ്ടുകളില്‍ വരവുവെക്കാതെയും തട്ടിപ്പരങ്ങേറിയിട്ടുണ്ട്.കാഷ് ബുക്കിലെ തിരുമറികളിലൂടെമാത്രം 8.90,000 രൂപയുടെ ക്രമക്കേടുണ്ടായിട്ടുണ്ട്.ഗുരുതരമായ പ്രവര്‍ത്തന വീഴ്ചകളാണ് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്.2016 ഓഡിറ്റ് പരിശോധനാ പരിധിക്കു മുമ്പും ശേഷവും ഇത്തരത്തില്‍ ക്രമക്കേടുകള്‍ നടന്നതായി സൂചനകളുണ്ട്. ഇതുവന്നാല്‍ തട്ടിപ്പുതുക അരകോടിയിലും കഴിയുമെന്നാണ് നിഗമനം.സംഘത്തിന്റെ പ്രസിഡന്റ് 2016 മേയില്‍ സര്‍വീസില്‍ നിന്നു വിരമിച്ച സാഹചര്യത്തില്‍ പ്രസിഡന്റ് സ്ഥാനത്തു തുടരുന്നതിന് അയോഗ്യനായിരുന്നു. എന്നാല്‍ അടുത്തിടെവരെ ഇദ്ദേഹം ഒപ്പിട്ട ചെക്കുകളാണ് ഉപയോഗിച്ചിരുന്നത്.മുന്‍കൂട്ടി പ്രസിഡന്റ് ഒപ്പിട്ട ചെക്കുകള്‍ ഉപയോഗിച്ചതായാണ് കണ്ടെത്തല്‍.
ഭരണ സമിതിയിലെ ബി.എം.എസ് അംഗമാണ് ഓണററി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നത്.ക്രമക്കേടുകള്‍ നടത്തുന്നതിനായി കമ്പ്യൂട്ടര്‍ രേഖകളും ഹാര്‍ഡ് ഡിസ്‌കുകളുമടക്കം നശിപ്പിക്കപെട്ടതായും കണ്ടെത്തിയിട്ടുണ്ട്.ക്രമക്കേടു നടന്ന സാഹചര്യത്തില്‍ സഹകരണ വകുപ്പ് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. അടുത്ത ദിവസം വരെ ബാങ്കില്‍ നിന്നും പണം പിന്‍വലിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതെന്ന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."