HOME
DETAILS
MAL
ആറ്റു തീരത്ത് കക്കൂസ് ടാങ്ക് കെട്ടിയതായി പരാതി
backup
February 01 2017 | 09:02 AM
ഈരാറ്റുപേട്ട: മീനച്ചിലാറിനോട് ചേര്‍ന്ന് കെട്ടിടം നിര്‍മ്മിച്ച സ്വകാര്യ വെക്തി ആറ്റു തീരത്ത് വെള്ളം കുറഞ്ഞ ഭാഗത്ത് കക്കൂസ് ടാങ്ക് നിര്‍മ്മിച്ചതായി നാട്ടുകാരുടെ പരാതി. മലിനജലക്കുഴല്‍ എന്ന വ്യാജേന കുഴി നിര്‍മ്മിച്ച് ഒടുവില്‍ കക്കൂസില്‍ നിന്നുള്ള കുഴല്‍ സ്ഥാപിക്കുകയായിരുന്നു. ഇതു മൂലം ആറ്റില്‍ കക്കൂസ് മാലിന്യം കലരാനുള്ള സാധ്യത നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. കിണര്‍ രൂപത്തില്‍ കുഴിച്ച് റിംഗ് സ്ഥാപിച്ച ശേഷം സ്ലാബിട്ട്് പുറത്തറിയാത്ത തരത്തില്‍ മണ്ണിട്ടു മൂടിയിരിക്കയാണ്. ആറ്റു തീരം അനധികൃതമായി കെട്ടി ഉയര്‍ത്തി തീരം ചേര്‍ന്ന് കെയ്യിടം നിര്‍മ്മിച്ചതിനു ശേഷമാണ് ഇത്തരം നടപടി ഇതു സംബന്ധിച്ച് ഉന്നതര്‍ക്ക് പാരാതി നല്കാന് തീരുമാനിച്ചിരിക്കയാണ് തദ്ദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."