ഫര്‍ണിച്ചര്‍ ഷോറൂമിലെ ലിഫ്റ്റ് ഇളകിവീണ് ജീവനക്കാരന്‍ മരിച്ചു
കഠിനംകുളം: ഫര്‍ണിച്ചര്‍ ഷോറൂമിലെ കാര്‍ഗോ ലിഫ്റ്റ് ഇളകി വീണ് ജീവനക്കാരനായ യുവാവ് മരിച്ചു. ചെമ്പഴന്തി പറയ്‌ക്കോട്ടുകോണം പണയില്‍ വീട്ടില്‍ വിഷ്ണു (25) ആണ് മരിച്ചത്. മറ്റൊരു ജീവനക്കാരനായ ഫൈസലിന് പരുക്കേറ്റു. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേഷിപ്പിച്ചു. ഇന്നലെ രാവിലെ 10.30 ഓടെ കണിയാപുരം ആലുംമൂട് ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന റീ ടെക് ഹോം അപ്ലയന്‍സിലാണ് അപകടമുണ്ടായത്.
രണ്ടാമത്തെ നിലയിലെ ഗോഡൗണിലേക്ക് എ.സി അടക്കമുള്ള ഉപകരണങ്ങള്‍ ലിഫ്റ്റില്‍ നിന്നും ഇറക്കുന്നതിനിടയില്‍ ലിഫിറ്റിനെ ചുമരിലുറപ്പിച്ചിരുന്ന ക്ലാമ്പ് ഇളകി.
താഴെയുണ്ടായിരുന്ന വിഷ്ണു ഇത് കണ്ട് ലിഫ്റ്റിന്റെ സ്വിച്ച് ഓഫ് ചെയ്യാനായി ഓടിയെത്തുന്നതിനിടെ ലിഫ്റ്റ് വിഷ്ണുവിന്റെ ദേഹത്തേക്ക് പൊട്ടിവീഴുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരുക്കേറ്റ ഫൈസല്‍ ലിഫ്റ്റിനുള്ളിലായിരുന്നു. അപകടത്തില്‍ അനുശോചിച്ച് ഇന്നലെ കണിയാപുരത്ത് ഹര്‍ത്താല്‍ ആചരിച്ചു. സുരേഷ് കുമാറാണ് വിഷ്ണുവിന്റെ അച്ഛന്‍. അമ്മ: സിന്ധു രണ്ട് മാസം മുമ്പായിരുന്നു വിവാഹം ഭാര്യ: അനിത സഹോദരന്‍: ഋഷികേശ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."