മഞ്ഞപ്പിത്തം;സ്വകാര്യ ഫാര്‍മസി കോളജിലെ ഇരുപതിലധികം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
പാറശാല: മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് പാറശാലയിലെ സ്വകാര്യ ഫാര്‍മസി കോളജിലെ ഹോസ്റ്റലില്‍ താമസിക്കുന്ന ഇരുപതിലധികം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച തലചുറ്റല്‍ , ഛര്‍ദ്ദി , വയറു വേദന തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.
ബി ഫാം രണ്ടും-മൂന്നും വര്‍ഷ വിദ്യാര്‍ഥികള്‍ക്കും , ഫാം ഡി ഒന്നും രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് രോഗമുളളതായി സ്ഥിരീകരിച്ചത്. കോളജ് അധികൃതര്‍ രോഗ വിവരം പുറത്തറിയാതെ സൂക്ഷിക്കുകയായിരുന്നു. സമീപത്ത് സര്‍ക്കാര്‍ ആശുപത്രിയുണ്ടായിട്ടും വിദ്യാര്‍ഥികളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ ദുരൂഹതയുളളതായി സമീപവാസികള്‍ ആ രോപിക്കുന്നു.
ആഴ്ചകള്‍ക്കു മുന്‍പ് ഇതേ കോളജിലെ അന്‍പതോളം വിദ്യാര്‍ഥികളെ ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു.
മഞ്ഞപ്പിത്തബാധയുണ്ടായ വിവരം കോളജ് അധികൃതര്‍ ആ രോഗ്യവകുപ്പ് അധികൃതരെ അറിയിച്ചിരുന്നില്ല.
പ്രദേശവാസികളിലൂടെ വിവരം അറിഞ്ഞ ആരോഗ്യവകുപ്പ് അധികൃതര്‍ കോളജ് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് രോഗമുള്ളതെന്നായിരുന്നു മറുപടി നല്‍കിയത്. രോഗബാധയേറ്റ വിദ്യാര്‍ഥികളെ വീടുമായി ബന്ധപ്പെടാന്‍ കോളേജ് അധികൃതര്‍ അനുവദിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."