HOME
DETAILS
MAL
സഊദിയിലെ സര്‍ക്കാര്‍ വകുപ്പുകളില്‍ സ്വകാര്യവത്കരണം
backup
February 01 2017 | 10:02 AM
ജിദ്ദ : സഊദിയിലെ 147 സര്‍ക്കാര്‍ വകുപ്പുകളില്‍ 16 വകുപ്പുകളെ സ്വകാര്യവത്കരിക്കുവാന്‍ തീരുമാനിച്ചതായി സഊദി സ്വകാര്യവത്ക്കരണ വിഭാഗം മേധാവി തുര്ക്കിന ഹഖീല്‍ അറിയിച്ചു. സഊദി ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് സ്വകാര്യവത്ക്കരണം നടപ്പിലാക്കുന്നത്.
എല്ലാ വകുപ്പുകളെ കുറിച്ചും പഠനം നടത്തി വിലയിരുത്തിയ ശേഷമാണ് തീരുമാനം. ഇതിനു പുറമെ 85 അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യവത്ക്കരണത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിമാനത്താവളം, കായിക വിനോദത്തിനുള്ള ക്ലബുകള്‍, ധാന്യ പൊടി മില്ലുകള്‍ പോലെയുള്ള മേഖലകള്‍ പൂര്‍ണമായും സ്വകാര്യവത്കരണത്തിന് തയ്യാറായിട്ടുണ്ട്. അതേസമയം മറ്റു ചില മേഖലകള്‍ ഭാഗികമായി സജജമായിട്ടുമുണ്ട്. ഇത് പൂര്‍ണ്ണ സജജമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നതായും തുര്ക്കിനഹഖീല് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."