HOME
DETAILS
MAL
ബ്ളാക് ലിസ്റ്റില്‍പെട്ട സഊദി വനിത യമനില്‍ അമേരിക്കന്‍ ഓപ്പറേഷനില്‍ കൊല്ലപ്പെട്ടു
backup
February 01 2017 | 11:02 AM
റിയാദ്: സഊദി ആഭ്യന്തര മന്ത്രാലയം അന്വേഷിച്ചു കൊണ്ടിരുന്ന സഊദി ഭീകര വനിത യമനില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം യമനില്‍ അമേരിക്കന്‍ സൈന്യം നടത്തിയ സൈനിക ഓപ്പറേഷനില്‍ ഇവര്‍ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
യമനിലെ അല്‍ ബയ്ദ പ്രവിശ്യയിലെ യഖ്ലയില് നടന്ന ആക്രമണത്തിലാണ് അര്‍വാ ബാഗ്ദാദി എന്ന യുവതി കൊല്ലപ്പെട്ടത്.
2014ലെ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടു അറസ്റ്റിലായവരുടെ പക്കല്‍ നിന്നാണ് ഇവരെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്നാണ് ഇവരെ ബ്ളാക് ലിസ്റ്റില്‍ പെടുത്തി സഊദി ആഭ്യന്തര മന്ത്രാലയം തിരച്ചില്‍ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."