10 മിനുട്ട് കൊണ്ട് മനുഷ്യനെ തിന്നുന്ന പിരാനയും പെരിന്തല്‍മണ്ണ മേളയില്‍
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ നടക്കുന്ന മലബാര്‍മേളയില്‍ ഒരു ലക്ഷം രൂപ വിലവരുന്ന 24 ക്യാരറ്റ് സ്വര്‍ണമത്സ്യമായ അരൊണ മുതല്‍ ആഫ്രിക്കന്‍ തടാകങ്ങളില്‍ കാണുന്ന ചീങ്കണ്ണിയുടെ രൂപ സാദൃശ്യമുള്ള മത്സ്യം വരെ. ചീങ്കണ്ണിയുടെ സാദൃശ്യമുള്ള മത്സ്യം പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ 260 കിലോ ഭാരമുണ്ടാകും. എലിഗേറ്റര്‍ എന്നാണു പേര്.
ആഴക്കടലില്‍ 10 മിനിട്ടുകൊണ്ടു മനുഷ്യശരീരം തിന്നു തീര്‍ക്കുന്ന പിരാനയും എത്തി. മറൈന്‍ അക്വേറിയം ഇനത്തില്‍പ്പെട്ട മത്സ്യങ്ങള്‍ക്കായി പ്രത്യേക വിഭാഗം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ടണ്ട്. ഗോസ്റ്റ് ഫിഷും നിമോ കാര്‍ട്ടൂണ്‍ മത്സ്യ ശേഖരവും കുട്ടികളെ ഏറെ ആകര്‍ഷിക്കുന്നു. അതീവ സുന്ദരിമാരായ ഷെവ്‌ഗോണ്‍ ബട്ടര്‍ഫ്‌ലൈ, ഏഞ്ചന്‍ഖുറാന്‍, യെല്ലോബട്ടര്‍ഫ്‌ലൈ, പാരറ്റ്ഫിഷ്, ഡിസ്‌ക് ഫിഷ് തുടങ്ങി അപകടകാരിയായ പിരാനവരെ പ്രദര്‍ശനത്തിലുണ്ടണ്ട്.അപൂര്‍വ ഇനത്തില്‍പ്പെട്ട സിക്‌ലിട്‌സ്, റെഡ് ടെയില്‍, ക്യാറ്റ് ഫിഷ്, ഫ്‌ലവര്‍ ഓണ്‍ ഹെഡ്, ആഫ്രിക്കന്‍ മത്സ്യങ്ങള്‍, ഫയര്‍റെഡ്, ഓസ്‌കാര്‍ തുടങ്ങി അപൂര്‍വയിനം വിദേശ മത്സ്യങ്ങള്‍ മുതല്‍ നാടന്‍ അലങ്കാര മത്സ്യങ്ങള്‍ വരെ പ്രദര്‍ശനത്തിനുണ്ടണ്ട്. കൂടാതെ കേരളത്തില്‍ പോകുന്ന പല ഔഷധ സസ്യങ്ങളുടെയും ചെടികളുടെയും വിത്തുകളും പാലക്കാടു നിന്നുമുള്ള ഒരുപറ്റം കര്‍ഷകരുടെ സ്റ്റാളുകളും മാമ്പഴപ്രദര്‍ശനവും ശ്രദ്ധ ആകര്‍ഷിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."