ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുകള്‍
മലപ്പുറം: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയിലെ പൊന്നാനി, പാതായ്ക്കര, കേരളാധീശ്വരപുരം, പാണ്ടിക്കാട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐകളില്‍ എംപ്ലോയബിലിറ്റി സ്‌കില്‍സ് പഠിപ്പിക്കുന്നതിന് ഒരു മാസത്തേക്ക് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ സിവില്‍ സ്റ്റേഷനിലെ ട്രെയിനിങ് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ 30 ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പു സഹിതം എത്തണം. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടുകൂടി എം.ബി.എബി.ബി.എ, അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടു കൂടി സോഷ്യോളജി, സോഷ്യല്‍ വെല്‍ഫയര്‍ എക്കണോമിക്‌സ് എന്നിവയില്‍ ബിരുദം അല്ലെങ്കില്‍ ഡി.ജി.ഇ.റ്റി ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ രണ്ടു വര്‍ഷത്തില്‍ കുറയാതെ എംപ്ലോയബിലിറ്റി സ്‌കില്‍സ് പഠിപ്പിച്ച പ്രവൃത്തി പരിചയത്തോടു കൂടിയ ബിരുദം, ഡിപ്ലോമ എന്നിവയാണ് യോഗ്യത. കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണ്. വേതനം 10,000 രൂപ. ഫോണ്‍ 0495 2371451.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."