കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠിപ്പ് മുടക്കല്‍
മഞ്ചേരി: കേന്ദ്ര സര്‍ക്കാര്‍ എം.സി.ഐ ഭേദഗതി ബില്‍ നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കി പ്രകടനം നടത്തി. ഐ.എം.എയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായാണ് എം.ഇ.എസ് പെരിന്തല്‍മണ്ണ, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളും പഠിപ്പ് മുടക്കിയത്.
എം.ബി.ബി.എസ് പരീക്ഷ വിജയിച്ചവര്‍ക്ക് നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ് (നെസ്റ്റ്) എന്ന പേരില്‍ വീണ്ടും നിര്‍ബന്ധിത പരീക്ഷ നടത്തുമെന്നും പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് മാത്രം രജിസ്‌ട്രേഷന്‍ നല്‍കുകയുള്ളൂവെന്നുമാണ് പുതിയ നിയമം. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം നീക്കം അംഗീകരിക്കാനാകില്ലെന്നു സമരക്കാര്‍ പറഞ്ഞു.
മെഡിക്കല്‍ കോളജ് പരിസരത്തു നടന്ന പ്രതിഷേധ സമരം ഐ.എം.എ അംഗം ഡോ. ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡോ. പരീത്, മഞ്ചേരി മെഡിക്കല്‍ കോളജ് യൂനിയന്‍ ചെയര്‍മാന്‍ മുബഷീര്‍ മുഹ്‌യുദ്ദീന്‍, എം.ഇ.എസ് കോളജ് യൂനിയന്‍ അംഗം ജുഹൈന, ഡോ. സുധീര്‍ ഹുസൈന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."