ബംഗളൂരു സ്വര്‍ണക്കടത്ത്; വള്ളിക്കുന്നില്‍ ഡി.ആര്.ഐ പരിശോധന
കൊണ്ടോട്ടി: ബംഗളൂരു വിമാനത്താവള എയര്‍ കാര്‍ഗോ വഴി 14 കിലോ സ്വര്‍ണം കടത്തിയ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഡി.ആര്.ഐ സംഘം ഇന്നലെ മലപ്പുറം വള്ളിക്കുന്നില്‍ പരിശോധന നടത്തി. പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ ഡി.ആര്.ഐ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടിവിക്കും. മലപ്പുറം വള്ളിക്കുന്ന് സ്വദേശികള്‍ കഴിഞ്ഞയാഴ്ച ബംഗളൂരു കാര്‍ഗോ വഴി അയച്ച ബാഗേജില്‍ നിന്നാണ് 14 കിലോ സ്വര്‍ണം കണ്ടെത്തിയത്. കാര്വാഷറിനകത്ത് ഒളിപ്പിച്ചു കടത്തുകയായിരുന്നു. ഗള്‍ഫില്‍ നിന്ന് യാത്രക്കാരില്ലാതെ ബംഗളൂരു കാര്‍ഗോയില്‍ എത്തിയ ബാഗോജ് പരിശോധനയിലാണ് കള്ളക്കടത്ത് കണ്ടത്. തുടര്‍ന്ന് ബഗോജ് എടുക്കാനും ആളെത്തിയില്ല. മലപ്പുറം വള്ളിക്കുന്ന് സ്വദേശികളുടെ പേരിലാണ് കാര്‍ഗോ എത്തിയിരിക്കുന്നത്.
ഡയറക്ട്റേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡി.ആര്.ഐ) ആണ് കേസ് അന്വേഷിക്കുന്നത്. ഇവരെ തേടി വള്ളിക്കുന്നിലും മറ്റും എത്തിയെങ്കിലും കള്ളക്കടത്ത് പിടിയിലായെന്ന് അറിഞ്ഞതോടെ യാത്രക്കാര്‍ രണ്ടുപേരും മുങ്ങി. ഇതോടെയാണ് ഇവര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്. രാജ്യത്തെ വിമാനത്താവളങ്ങളിലും സീപോര്‍ട്ടുകളിലും ഇവരെക്കിറിച്ചുളള വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
അതിവിദഗ്ധമായാണ് യാത്രക്കാര്‍ സ്വര്‍ണം കടത്തിയത്. കാര്വാഷിംഗിനകത്ത് സ്വര്‍ണം ഒളിപ്പിക്കുകയായിരുന്നു. സാധാരണ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയാത്ത വിധത്തിലായിരുന്നുസ്വര്ണം ഒളിപ്പിച്ചിരുന്നത്. എന്നാല്‍ മുന്‍കൂട്ടി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഡി.ആര്.ഐ സംഘം ബാഗേജ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതോടെയാണ് കള്ളക്കടത്ത് കണ്ടെത്തിയത്. പിടികൂടിയ സ്വര്‍ണത്തിന് നാലു കോടിയോളം രൂപ വിലവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."