എടപ്പാളിലെ അനധികൃത പാര്‍ക്കിങ്: നടപടികളാരംഭിച്ചു
എടപ്പാള്‍: ടൗണില്‍ അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കെതിരേ പൊലിസ് കര്‍ശന നടപടികളാരംഭിച്ചു. നിലവില്‍ നാലു റോഡുകളിലും അനധികൃത പാര്‍ക്കിങ് വ്യാപകമായിരുന്നു. ഇത് ഗതാഗതതടസം രൂക്ഷമാക്കി.
ഡിവൈഡറുകള്‍ക്കുള്ളില്‍ പോലും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് പതിവാണ്. നേരത്തേ ഇത്തരം വാഹനങ്ങള്‍ പൊലിസ് പിടികൂടി പിഴ ചുമത്തിയിരുന്നു. നടപടികള്‍ പേരില്‍ മത്രമൊതുങ്ങിയതോടെ അനധികൃത പാര്‍ക്കിങ് വീണ്ടണ്ടും പഴയപടിയായി. ഇതു പരാതികള്‍ക്കിടയാക്കിയതോടെയാണ് പൊലിസ് വീണ്ടണ്ടും രംഗത്തെത്തിയത്. ഇതോടെകഴിഞ്ഞ ദിവസം മുതല്‍ പരിശോധനയും നടപടികളും ആരംഭിച്ചു. ബസുകള്‍ക്ക് പിറകെ ചലിപ്പിച്ചുനിര്‍ത്തുന്ന ഓട്ടോകള്‍ക്കെതിരേയും നടപടിയെടുത്തു. ഓട്ടോറിക്ഷകള്‍ ഇത്തരത്തില്‍ നാലു റോഡിലും നിര്‍ത്തിയിടുന്നതു ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ടണ്ട്. പല തവണ താക്കീത് നല്‍കിയെങ്കിലും ഫലമില്ലാത്തതിനെ തുടര്‍ന്നാണ് നടപടി ആരംഭിച്ചത്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."