HOME
DETAILS
MAL
ഫലസ്തീനികളെ ലക്ഷ്യമിട്ട് ഇസ്റാഈല്‍ പാര്‍ലമെന്റില്‍ വധശിക്ഷാ ബില്‍
backup
January 05 2018 | 21:01 PM
തെല്‍അവീവ്: ഫലസ്തീനികളെ ലക്ഷ്യമിട്ട് പുതിയ വധശിക്ഷാ ബില്ലുമായി ഇസ്റാഈല്‍ സര്‍ക്കാര്‍ രംഗത്ത്. ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റിലാകുന്നവര്‍ക്ക് വധശിക്ഷ ഏര്‍പ്പെടുത്താനുള്ള നിയമനടപടികള്‍ എളുപ്പമാക്കുന്നതിനായാണു പുതിയ ബില്‍ അവതരിപ്പിച്ചത്. ഇതിനെതിരേ ഇസ്റാഈലില്‍ അടക്കം വന്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഫലസ്തീന് രാഷ്ട്രീയ തടവുകാരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ലക്ഷ്യമിട്ടുള്ളതാണു ബില്ലെന്ന് വിവിധ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."