HOME
DETAILS
MAL
വീണുകിട്ടിയ സ്വര്‍ണം ഉടമയ്ക്ക് തിരികെനല്‍കി ഷമീറ മാതൃകയായി
backup
February 01 2017 | 19:02 PM
പെരിന്തല്‍മണ്ണ: വീണുകിട്ടിയ സ്വര്‍ണമാല തിരിച്ചേല്‍പ്പിച്ച് മണ്ണാര്‍ക്കാട് പള്ളിക്കുന്ന് സ്വദേശി ആമ്പാടത്ത് ശംസുവിന്റെ ഭാര്യ ഷമീറ മാതൃകയായി. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ഹോട്ടലിലെ കാര്‍ പാര്‍ക്കിങ് പരിസരത്തുനിന്നും വീണുകിട്ടിയ മൂന്നു പവനോളം തൂക്കംവരുന്ന സ്വര്‍ണമാല ഷമീറയും ഭര്‍ത്താവും ചേര്‍ന്ന് മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.
തുടര്‍ന്ന് സാമൂഹ്യ മാധ്യമ കൂട്ടായ്മയായ പെരിന്തല്‍മണ്ണ ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കിയതിലൂടെ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഉടമസ്ഥന് ശംസുദ്ദീനുമായി ബന്ധപ്പെടുകയായിരുന്നു.
പുലാമന്തോള്‍ ചിറയില്‍ സ്വദേശി സല്‍മ തെളിവു സഹിതം മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടര്‍ന്ന് പൊലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഷമീറ സ്വര്‍ണം കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."