HOME
DETAILS
MAL
റോഡരികില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് പതിവാകുന്നു
backup
February 01 2017 | 19:02 PM
കോട്ടക്കല്‍: റോഡരികില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നത് ദുരിതമാകുന്നു. വേങ്ങര റോഡിലെ സൂപ്പിബസാറിലാണ് റോഡരികില്‍ മാലിന്യങ്ങള്‍ അടങ്ങിയ പ്ലാസ്റ്റിക് കവറുകള്‍ കുമിഞ്ഞ് കൂടുന്നത്. വീടുകളില്‍നിന്നും കടകളില്‍നിന്നും കവറുകളിലാക്കായി മാലിന്യങ്ങളാണ് രാത്രിയില്‍ ഇവിടെ തള്ളുന്നത്.
പ്ലാസ്റ്റിക് കവറിലായതിനാല്‍ മാലിന്യങ്ങള്‍ ലയിക്കാതെ അതേപടി കിടക്കുന്നത് ദുര്‍ഗന്ധം പരക്കാന്‍ ഇടയാക്കുന്നു. ദിവസങ്ങളായി കുമിഞ്ഞുകൂടിയ മാലിന്യം ഒഴിവാക്കുന്നതിന് അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. സമീപത്തുതന്നെ മദ്റസയും മറ്റു കടകളും ഉള്ളതിനാല്‍ ബുദ്ധിമുട്ട് ഏറെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."