പാലത്തിങ്ങല്‍കാട് തോടിന് കുറുകെ പാലം നടപടി വേഗത്തിലാക്കണമെന്ന്
തേഞ്ഞിപ്പലം: മാതാപുഴ പാലത്തിങ്ങല്‍ കാട് തോടിന് കുറുകെ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പറ്റുന്ന രൂപത്തിലുള്ള പുതിയ പാലമെന്ന സ്വപ്നത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. തോടിന് കുറുകെ വി.സി.ബി.കം ബ്രിഡ്ജ് നിര്‍മിക്കണമെന്ന് നാട്ടുകാര്‍ നേരത്തേ പി.അബ്ദുല്‍ ഹമീദ് എം.എല്‍.എയോട് ആവശ്യപ്പെട്ടിരുന്നു.
ഇതേതുടര്‍ന്ന് എം.എല്‍.എ രണ്ടു മാസം മുന്‍പ് സ്ഥലം സന്ദര്‍ശിക്കുകയും ബ്രിഡ്ജ് നിര്‍മാണത്തിലേക്ക് 60 ലക്ഷം രൂപ നല്‍കാമെന്ന് നാട്ടുകാരെ അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, തുടര്‍ നടപടികളൊന്നുമുണ്ടായില്ല. വേനലായതോടെ ഉപ്പുവെള്ള ഭീഷണി നേരിടുന്ന പ്രദേശമായതിനാല്‍ വി.സി.ബി കം ബ്രിഡ്ജ് വരുന്നത് കര്‍ഷകര്‍ക്ക് കൂടി പ്രയോജനപ്പെടും. തേഞ്ഞിപ്പലം പഞ്ചായത്തിലെ മാതാപുഴ അങ്ങാടിയെയും മൂന്നിയൂര്‍ പഞ്ചായത്തിലെ തയ്യിലക്കടവ് അങ്ങാടിയെയും ബന്ധിപ്പിക്കുന്ന റോഡ് പൂര്‍ത്തീകരിക്കാനും പുതിയ പാലം വഴിവെക്കും.
നിലവില്‍ തയ്യിലക്കടവ് ഭാഗത്ത് 1.400 കിലോമീറ്ററും മാതാപുഴ ഭാഗത്ത് 100 മീറ്റര്‍ അകലെയും റോഡ് എത്തി നില്‍ക്കുന്നു. കടലുണ്ടിപ്പുഴയോട് ബന്ധിക്കുന്ന തോടാണ് പാലത്തിങ്ങല്‍കാട് തോട്.
മലപ്പുറം -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മുക്കത്ത്കടവ് പാലം വഴി ചുഴലി വരെ പുഴയോര റോഡ് യാത്ര സൗകര്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."