കെ.സി ജോസഫ് എം.എല്‍.എയുടെ തെരഞ്ഞെടുപ്പ്് ഹൈക്കോടതി ശരിവച്ചു
കൊച്ചി: ഇരിക്കൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് കെ.സി ജോസഫ് എം.എല്‍.എയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി ശരിവച്ചു. എതിര് സ്ഥാനാര്‍ഥി എ.കെ ഷാജി നല്കിയ ഹരജി പ്രാരംഭ വാദം കേട്ട ശേഷം സിംഗിള്‍ബെഞ്ച് തള്ളുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 9647 വോട്ടിനാണ് കെ.സി ജോസഫ് ജയിച്ചത്. ഇരിക്കൂര്‍ മണ്ഡലത്തിലെ താമസക്കാരനാണെന്ന് വോട്ടര്‍മാരെ വിശ്വസിപ്പിക്കാന്‍ കോട്ടയം വടവാതൂര്‍ സ്വദേശിയായ കെ.സി ജോസഫ് നാമ നിര്‍ദേശ പത്രികയില്‍ ശ്രീകണ്ഠാപുരത്തെ ഇന്ദിരാഭവന്റെ മേല്‍വിലാസം നല്‍കിയെന്നായിരുന്നു ഹരജിയിലെ മുഖ്യ ആരോപണം. എന്നാല്‍ ഇരിക്കൂറിലെ സ്ഥിരതാമസക്കാരനാണെന്ന് പത്രികയില്‍ പറഞ്ഞിട്ടില്ലെന്നും നിലവിലെ മേല്‍വിലാസം എന്ന നിലയ്ക്കാണ് ശ്രീകണ്ഠാപുരത്തെ വിലാസം നല്‍കിയതെന്നും കെ.സി ജോസഫ് തടസവാദം ഉന്നയിച്ചു. ഈ വാദം അംഗീകരിച്ച സിംഗിള്‍ബെഞ്ച് ഹരജി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."