തിരുപ്പതിയിലേക്ക് ടൂറിസ്റ്റ് ട്രെയിനുമായി ഐ.ആര്‍.സി.ടി.സി
തിരുവനന്തപുരം: ഭാരതസര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡ് (ഐ.ആര്‍.സി.ടി.സി) തിരുപ്പതിയിലേക്ക് ഭാരത്ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ അവതരിപ്പിക്കുന്നു. ഈ ട്രെയിന്‍ തിരുപ്പതി ബാലാജി ദര്‍ശന്‍ എന്ന പേരില്‍ 2017 മാര്‍ച്ച് ഒന്നിന് കേരളത്തില്‍നിന്നും യാത്രതിരിക്കും. ആന്ധ്രപ്രദേശിലെ പ്രമുഖതീര്‍ഥാടന ടൂറിസ്റ്റ്‌കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി മാര്‍ച്ച് 5ന് മടങ്ങിയെത്തും. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലിചെയ്യുന്നവര്‍ക്ക് എല്‍.ടി.സി സൗകര്യം ലഭ്യമാണ്. ടിക്കറ്റ് നിരക്ക് 4,360 രൂപയാണ്. ഇതിനു പുറമേ അന്താരാഷ്ട്ര വിമാനയാത്രാ പാക്കേജുമുണ്ട്. ബെസ്റ്റ്ഓഫ് ബാലി: 2017 മാര്‍ച്ച് 31ന് കൊച്ചിയില്‍ നിന്നും പുറപ്പെട്ട് ഏപ്രില്‍ 4ന് തിരിച്ചെത്തും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങിനും ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ്് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ ലിമിറ്റഡുമായി ബന്ധപ്പെടണം. തിരുവനന്തപുരം 956786324345 എറണാകുളം 9567863241 42 കോഴിക്കോട് 9746743047. ഓണ്‍ലൈന്‍ ബുക്കിങിന് ംംം.ശൃരരേീtuൃശാെ.രീാ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."