HOME
DETAILS
MAL
സ്കൂള്‍ കലോത്സവത്തിന് അമൃതനാട്യം: നിവേദനം പരിഗണിക്കണമെന്ന് ഹൈക്കോടതി
backup
February 01 2017 | 19:02 PM
കൊച്ചി: കണ്ണൂരിലെ നൃത്താധ്യാപകനായ കലാമണ്ഡലം രമേഷ് തയാറാക്കിയ അമൃത നാട്യമെന്ന കലാരൂപം സ്കൂള്‍ യുവജനോത്സങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന നിവേദനം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ രണ്ടു മാസത്തിനുള്ളില്‍ പരിഗണിച്ച് തീര്‍പ്പാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
തെയ്യത്തിന്റെയും മോഹിനിയാട്ടത്തിന്റെയും സമ്മിശ്ര രൂപമായ അമൃതനാട്യം സ്കൂള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് 2016 സെപ്തംബര്‍ 20 ന് കലാമണ്ഡലം രമേശ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. സംസ്ഥാന സ്കൂള്‍ യുവജനോത്സവം കഴിഞ്ഞിട്ടും ഇതു പരിഗണിക്കുന്നില്ലെന്നാണ് ഹരജിയിലെ ആരോപണം.
ഈ നിവേദനം ഹരജിക്കാരനു പറയാനുള്ളതു കൂടി കേട്ട് തീര്‍പ്പാക്കാനാണ് സിഗിംള്ബെഞ്ചിന്റെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."