രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി, ശശി തരൂര്‍ എന്നിവര്‍ ബഹ്‌റൈനിലെത്തുന്നു
മനാമ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ശശി തരൂര്‍ എം.പി, ഡോ. സാം പിട്രോഡ, ബി.ജെ.പി നേതാവ് രാജ് പുരോഹിത് തുടങ്ങി പ്രമുഖര്‍ ബഹ്‌റൈനില്‍ ഒരേ വേദിയില്‍ ഒരുമിക്കുന്നു. ബഹ്‌റൈനില്‍ നടക്കുന്ന ത്രിദിന ഗോപിയോ അന്താരാഷ്ട്ര കണ്‍വെന്‍ഷനിലാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സമുന്നത നേതാക്കള്‍ ഒരുമിക്കുന്നത്.
ജനുവരി എട്ട് വരെ നീണ്ടു നില്‍ക്കുന്ന ത്രിദിന കണ്‍വെന്‍ഷന്‍ ബഹ്‌റൈനിലെ 'ഗള്‍ഫ് ഹോട്ടലിലാണ് സംഘടിപ്പിക്കുന്നത്. വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ ആഗോള സംഘടനയായ 'ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍സ്' (ഗോപിയോ) ആണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്.
പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കുപുറമെ വിവിധ രാജ്യങ്ങളില്‍ നിന്നായി 200ഓളം പ്രതിനിധികളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യന്‍ പ്രവാസികളുടെ പുനരധിവാസം, ഇന്ത്യന്‍ പ്രവാസി സമൂഹം നേരിടുന്ന വെല്ലുവിളികള്‍, ഇന്ത്യന്‍ ആരോഗ്യരംഗത്തിന്റെ സാധ്യതകള്‍ തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകളും പ്രഭാഷണങ്ങളുമാണ് കണ്‍വെണ്‍ഷനില്‍ നടക്കുക.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം രാഹുല്‍ പെങ്കടുക്കുന്ന ആദ്യ വിദേശ പരിപാടിയാണിത്. ബഹ്‌െൈറന്റ ഔദ്യോഗിക അതിഥിയായി എത്തുന്ന രാഹുല്‍ സമാപന ദിവസത്തെ സെഷനില്‍ പങ്കെടുത്ത് അന്ന് തന്നെ തിരിച്ചു പോകും.
ജനുവരി ആറിന് വൈകീട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങ് ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ ഉദ്ഘാടനം ചെയ്യും.
ബഹ്‌റൈന്‍ ജല- വൈദ്യുതി മന്ത്രി ഡോ.അബ്ദുല്‍ ഹുസൈന്‍ ബിന്‍ അലി മിര്‍സ, 'ഗോപിയോ' സ്ഥാപക ചെയര്‍മാന്‍ ഡോ.തോമസ് എബ്രഹാം, എന്‍.എം.സി ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ.ബി.ആര്‍.ഷെട്ടി തുടങ്ങിയവര്‍ സംബന്ധിക്കും.
തുടര്‍ന്ന് വിവിധ രംഗങ്ങളില്‍ തിളങ്ങിയ ഇന്ത്യന്‍ വനിതകളെ ആദരിക്കുന്ന ചടങ്ങ് നടക്കും. ജനുവരി ഏഴിന് നടക്കുന്ന സെഷനില്‍ ശശി തരൂര്‍ എം.പിയും ഡോ.സാം പിട്രോഡയും സംസാരിക്കും. എട്ടിന് നടക്കുന്ന സെഷനിലെ മുഖ്യപ്രഭാഷകനാണ് സീതാറാം യെച്ചൂരി.
വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ ആഗോള സംഘടനയായ 'ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പ്ള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍സ്' ആണ് (ഗോപിയോ) അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ സംഘാടകര്‍. ക്ഷണിക്കപ്പെട്ട പ്രതിനിധികള്‍ക്കു പുറമെ വ്യവസായികള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."