സി.പി.എം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതായിക്കൊണ്ടിരിക്കുന്നു; സി.പി.ഐ
കോട്ടയം: സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ. മൂന്നാറിലെ ഭൂമിയുടെ കസ്റ്റോഡിയന്‍ സി.പി.എം മന്ത്രി എം.എം മണിയാണെന്നും ഭൂമാഫിയയെ സഹായിക്കുന്ന നിലപാടാണ് ഇവരെപോലുള്ളവര്‍ സ്വീകരിക്കുന്നതെന്നും കോട്ടയം ജില്ലാസെക്രട്ടറി സി.കെ ശശിധരന് പറഞ്ഞു. സി.പി.ഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സി.കെ ശശിധരന്.
കോടിയേരി എത്ര പച്ചക്കൊടി കാണിച്ചാലും മാണി എല്‍.ഡി.എഫിലുണ്ടാകില്ലെന്ന് ശശിധരന് പറഞ്ഞു.നിയമസഭയില്‍ തുണിപൊക്കി പ്രതിഷേധിച്ചവര്‍ ഇന്ന് മാണിയെ മഹത്വവത്കരിക്കുകയാണ്. മാണിയുടെ നോട്ടെണ്ണല്‍ മെഷീന് ഇപ്പോള്‍ എവിടെയാണ്. നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോയ സി.പി.എം കമ്മ്യൂണിസ്റ്റ് പാര്ട്ടിയല്ലാതായികൊണ്ടിരിക്കുന്നുവെന്നും സി.കെ ശശിധരന് പറഞ്ഞു.
സി.പി.എമ്മിന്റെ സൗജന്യം കൊണ്ടല്ല സി.പി.ഐ ഈ നിലയിലെത്തിയത്. സി.പി.ഐ ഇല്ലാതെ ഇടതുമുന്നണിയില്ലെന്നും ശശിധരന് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."