ജില്ലയിലെ 142 വിദ്യാലയങ്ങള്‍ക്ക് വാട്ടര്‍ പ്യൂരിഫയറുകള്‍ വിതരണം ചെയ്തു
മലപ്പുറം: വിദ്യാര്‍ഥികള്‍ക്ക് ശുദ്ധജലം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ 142 വിദ്യാലയങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് വാട്ടര്‍ പ്യൂരിഫയറുകള്‍ വിതരണം ചെയ്തു. 87 ഹൈസ്‌കൂളുകള്‍ക്കും 37 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും 18 വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കുമായാണ് വിതരണം നടത്തിയത്. ഇതോടൊപ്പം 117 വിദ്യാലയങ്ങള്‍ക്ക് നാപ്കിന്‍ വെന്‍ഡിങ് മെഷീനുകളും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ജില്ലയുടെ റിസല്‍ട്ട് 95 ശതമാനം വരെയെത്തിക്കാന്‍ വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ടെന്നും ഇത് 100 ശതമാനമാക്കാന്‍ പ്രവര്‍ത്തിക്കണമെന്നും പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ബജറ്റില്‍ ഉള്‍പ്പെടുത്തിയ 12,65,000 രൂപ ചെലവഴിച്ചാണ് വാട്ടര്‍ പ്യൂരിഫയറുകള്‍ വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷരായ ഉമ്മര്‍ അറക്കല്‍, വി.സുധാകരന്‍, ഹാജറുമ്മ, അനിതാ കിഷോര്‍, അംഗങ്ങളായ ടി.പി അഷ്‌റഫലി, സെയ്ത് പുല്ലാനി, എം.ബി ഫൈസല്‍, ഒ.ടി ജയിംസ്, സെക്രട്ടറി എ. അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."