HOME
DETAILS

ഒമ്പതു മാസത്തിനിടെ സഊദി തൊഴില്‍ വകുപ്പ് അനുവദിച്ചത് ഒരുലക്ഷം വിസ

  
backup
January 06 2018 | 10:01 AM

%e0%b4%92%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%81-%e0%b4%ae%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf

ജിദ്ദ: സഊദിയില്‍ സ്വദേശിവത്കരണത്തിനിടെ കഴിഞ്ഞ ഒമ്പതു മാസത്തിനിടയില്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അനുവദിച്ചത് ഒരു ലക്ഷത്തിലധികം വിസ. ഇതില്‍ 94.5 ശതമാനം വിസകളും പുരുഷ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനാണ് അനുവദിച്ചത്.

2017 ജനുവരി ഒന്ന് മുതല്‍ സെപ്തംബര്‍ 30വരെയുള്ള കാലത്ത് 1,07,470 പുരുഷ തൊഴിലാളികളെയും 6,191 വനിതാ തൊഴിലാളികളെയും റിക്രൂട്ട് ചെയ്യുന്നതിനാണ് സര്‍ക്കാര്‍ വകുപ്പുകള്‍ വിസകള്‍ അനുവദിച്ചത്. അതേ സമയം കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വകുപ്പുകള്‍ റിക്രൂട്ട് ചെയ്ത വിദേശ തൊഴിലാളികളില്‍ 40 ശതമാനം ഏഷ്യന്‍ വംശജരാണ്. 65 ശതമാനം വിസകള്‍ ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്കാണ് അനുവദിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ വിസകള്‍ നേടിയത് റിയാദ് പ്രവിശ്യയിലെ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളുമാണ്.

കഴിഞ്ഞ കൊല്ലം ആദ്യത്തെ ഒമ്പതു മാസത്തിനിടെ ഗവണ്‍മെന്റ് വകുപ്പുകള്‍ക്ക് ആകെ ആനുവദിച്ച വിസകളില്‍ 25 ശതമാനം റിയാദ് പ്രവിശ്യയിലെ സ്ഥാപനങ്ങള്‍ക്കായിരുന്നു.
2016ല്‍ സ്വകാര്യ മേഖലക്ക് അനുവദിച്ച വിസകളില്‍ 29 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. 2016ല്‍ സ്വാകര്യ മേഖലാ സ്ഥാപനങ്ങള്‍ക്ക് ആകെ 14 ലക്ഷം വിസയാണ് അനുവദിച്ചത്. 2015ല്‍ 19.7 ലക്ഷം തൊഴില്‍ വിസകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരുന്നു. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് അനുവദിച്ച വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണം 2016ല്‍ മൂന്നു ശതമാനം കുറഞ്ഞിരുന്നു. ഏഴു വര്‍ഷത്തിനു ശേഷം ആദ്യമായാണ് വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണം കുറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  5 minutes ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  13 minutes ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  15 minutes ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  an hour ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  2 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  2 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  3 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago